NRI
ഹൂസ്റ്റൺ: ഒരു പുൽക്കൊടിയിൽ പോലും പവിത്രമായ കൃഷ്ണഭക്തി നിറയ്ക്കുന്നതും, കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതുമായ ഒരു സംഗീതാനുഭവമാണ് ശ്രീലയം ഏവർക്കുമായ്
കാത്തുവയ്ക്കുന്നത്. മലയാളികളുടെ മനസിൽ എന്നും പ്രണയത്തിന്റെയും ഭക്തിയുടെയും പരമമായ പ്രതീകമാണ് ശ്രീകൃഷ്ണൻ.
കേവലമൊരു സ്തുതിഗീതത്തിനപ്പുറം, ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ഭക്തിഗാന ആൽബമാണ് "ശ്രീലയം'.
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു വേണ്ടി തയ്യാറാക്കുന്ന ഈ ഗാനം ഭക്തന് ഭഗവാനോടുള്ള നിഷ്കളങ്കമായ ഭക്തിയും, ഭക്തനോട് ഭഗവാനുള്ള അടിയുറച്ച സ്നേഹവും പരസ്പരം ലയിച്ചുചേരുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഈ ഭക്തിഗാന ആൽബത്തിന് "ശ്രീലയം' എന്ന മനോഹരമായ നാമകരണം ചെയ്തിരിക്കുന്നത് വിജിത വിമൽ ആണ്. ഈ ഗാനത്തിന് ഹൃദയഹാരിയായ ഈണം നൽകി ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകൻ റിത്വിക് ചന്ദ്. വിദ്യ രതീഷിന്റെ ഭാവസാന്ദ്രമായ വരികളാണ് ഈ ഗാനത്തിന് ജീവൻനൽകിയിരിക്കുന്നത്.
പുല്ലാങ്കുഴലിന്റെ മധുരനാദവും പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയും പാട്ടിന് കൂടുതൽ മിഴിവേകുന്നു. വരികളുടെയും ഈണത്തിന്റെയും ആത്മാവ് തൊട്ടറിഞ്ഞുള്ള ആലാപന ശൈലി ശ്രോതാക്കളുടെ മനസ്സ് നിറയ്ക്കാൻ പോന്നതാണ്.
ദൃശ്യാവിഷ്കാരം ഹൂസ്റ്റണിൽ ശ്രോതാക്കളുടെ കാതുകളിലേക്ക് ഭക്തിസാന്ദ്രമായ ഈണം എത്തിക്കുന്നതിനൊപ്പം ഇതിന്റെ മനോഹരമായ ദൃശ്യാവിഷ്കാരത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
സംവിധായകൻ വിമൽ കുമാറിന്റെ നേതൃത്വത്തിൽ ഈ ആൽബത്തിന്റെ ചിത്രീകരണം ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലുമായി ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഈ ദൃശ്യാവിഷ്കാരത്തിന് പിന്നിൽ മികച്ചൊരു സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയുണ്ട്:
ചീഫ് അസോസിയേറ്റ്: പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർമാർ: ദീപു, ദീപക്, കാമറ (ഛായാഗ്രഹണം): വിഷ്ണു, ശ്യാം, വസ്ത്രാലങ്കാരം& ചമയം : ഉണ്ണിമായ.
മാറിവരുന്ന ഡിജിറ്റൽ യുഗത്തിലും ഹൃദയസ്പർശിയായ ഭക്തിഗാനങ്ങൾ നമുക്ക് വല്ലാത്തൊരു പോസിറ്റീവ് ഊർജ്ജവും ശാന്തതയും സമ്മാനിക്കും. തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിലും മനസ്സിന് ആശ്വാസം പകരാൻ ഈ ഗാനത്തിന് തീർച്ചയായും കഴിയും.
ലളിതവും എന്നാൽ ആഴമേറിയതുമായ വരികളും, ഹൃദയത്തിൽ തട്ടുന്ന സംഗീതവും ഒത്തുചേർന്ന "ശ്രീലയം' കൃഷ്ണഭക്തർക്കും സംഗീതപ്രേമികൾക്കും ഒരുപോലെ നെഞ്ചിലേറ്റാൻ കഴിയുന്ന ഒരു മികച്ച സൃഷ്ടിയായിരിക്കും.
ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻ്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദൃശ്യരൂപം കൂടി കൈവരുന്നതോടെ ഈ സംഗീത സൃഷ്ടി വരുംദിവസങ്ങളിൽ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് കണ്ണിനമൃതും കാതുകൾക്ക് ഇമ്പവും നൽകുമെന്നതിൽ യാതൊരു സംശയവുമില്ല.
Sports
ശനിയാഴ്ചവരെ അമേരിക്കയായിരുന്നു ഇറാനില്‍ (യുദ്ധം നടത്താന്‍). ഞായറാഴ്ച ഇറാന് അമേരിക്കയില്‍ എത്തി (ഫിഫ ലോകകപ്പ് പോരാട്ടത്തിന്). അതെ, ലോകം കാത്തിരിക്കുന്ന, അമേരിക്കന്‍ മണ്ണിലെ ഇറാന് ഫുട്ബോള്‍ ടീമിന്റെ മത്സരം ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 6.30ന് കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍.
ന്യൂസിലന്‍ഡാണ് എതിരാളികള്‍. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ മേന്പൊടിയുള്ള പോരാട്ടമാണിത്. ഇറാന് ഫുട്ബോള്‍ ഫെഡറേഷനും മാധ്യമങ്ങള്‍ക്കും ആരാധകര്ക്കുംവരെ വീസയും ടിക്കറ്റും ഇതിനോടകം നിഷേധിച്ചതിന്റെ വാര്‍ത്തകള്‍ ശ്രദ്ധനേടിയിരുന്നു.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന് ടീം ബേസ് ക്യാമ്പ് മെക്സിക്കോയിലേക്കു മാറ്റിയിരുന്നു. യുദ്ധത്തിനു മുമ്പുതന്നെ ഫിഫ ലോകകപ്പ് ഫിക്സ്ചര്‍ പ്രഖ്യാപിച്ചതാണ്. ഇറാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍ നടക്കും. ഈ പശ്ചാത്തലത്തില്‍ മത്സരത്തിന്റെ തലേദിനം അമേരിക്കയില്‍ എത്തുകയും മത്സരം കഴിഞ്ഞ് മെക്സിക്കോയിലേക്കു മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇറാന് ടീമിന്റെ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫിഫ ലോകകപ്പില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത പ്രതിഷേധങ്ങള്‍ ഇറാന് ടീമിനെതിരേ കലിഫോര്‍ണിയയില്‍ നടക്കാനിടയുണ്ട്. ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഇറാന്റെ ദേശീയ പതാക മൈതാനത്തേക്ക് എത്തിയപ്പോള്‍ ഗാലറിയില്‍ കൂവല്‍ അരങ്ങേറിയിരുന്നു.
ലോകകപ്പില്‍ ഇതുവരെ ഇറാന് നോക്കൗട്ടില്‍ പ്രവേശിച്ചിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇത്തവണ അവര്‍ എത്തുന്നത്. മറുവശത്ത് ലോകകപ്പിലെ ആദ്യ ജയമാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.
NRI
ന്യൂയോർക്ക്: റവ.ഫാ. അലക്സ് കെ. ജോയിക്ക് ആദരിച്ചു. പുതുതായി പണികഴിപ്പിച്ച സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശാദിനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫാ. അലക്സ് കെ. ജോയിയെ ആദരിച്ചത്.
ഇടവകയുടെ സ്നേഹോപഹാരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയ മാർ നിക്കോളോവോസ് തിരുമേനിയിൽ നിന്നും സ്വീകരിച്ചു.
NRI
ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ച് നിർത്തുന്ന പ്രവാസി മലയാളി കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർലൈനിന്റെ (ഐപിഎൽ) 629-ാമത് ഓൺലൈൻ പ്രാർഥനാ സമ്മേളനം ഭക്തിപൂർവം നടന്നു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ ഇതര കോണുകളിൽ നിന്നുമായി നിരവധി വിശ്വാസികളാണ് ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്തത്.
ഈസ്റ്റേൺ സമയം രാത്രി ഒമ്പതിന് (സെൻട്രൽ സമയം എട്ട്) ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സ്വാഗതവും ആമുഖ പ്രസംഗവും നടത്തി.
തുടർന്ന് അറ്റ്ലാന്റയിൽ നിന്നുള്ള തോമസ് ജോൺ (രാജു) പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ലൂക്കോസ് എഴുതിയ സുവിശേഷം 10:38-42 വരെയുള്ള തിരുവചനഭാഗം (മാർത്തയുടെയും മറിയാമിന്റെയും ഭവനം യേശു സന്ദർശിക്കുന്നത്) ടെന്നസിയിൽ നിന്നുള്ള ഡോ. സൂസൻ അലക്സ് (ശാന്തി) ഭക്തിപൂർവം വായിച്ചു.
തുടർന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ വെരി റവ. പി. എം. സാമുവൽ (ഫിലാഡൽഫിയ) മുഖ്യ വചനസന്ദേശം നൽകി. ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിലും ദൈവവചനം കേൾക്കാനും ആത്മീയമായ ശാന്തത കണ്ടെത്താനും മറിയാമിനെപ്പോലെ "നല്ല പങ്ക്' തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.
തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഡോ. ജോർജ് വർഗീസ് (മോനി) നേതൃത്വം നൽകി. ലോകസമാധാനത്തിനായും രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കായും യോഗം പ്രത്യേകമായി പ്രാർഥിച്ചു.
NRI
ഡാളസ്: ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് (െഎജെസിടി) 30 വർഷത്തെ കാരുണ്യ സേവനം പൂർത്തിയാക്കി.
യുഎസിലെ ഡാളസ് നിവാസിയായ ജോസഫ് ചാണ്ടിയുടെ (മാനേജിംഗ് ട്രസ്റ്റി) നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് ഈ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഭൂരിഭാഗം ഫണ്ടും കണ്ടെത്തുന്നത്.
ഇതുവരെ ഇന്ത്യയൊട്ടാകെ 15,53,64,100 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ട്രസ്റ്റ് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്.
മൂന്ന് പതിറ്റാണ്ടിനിടെ 3,72,300 സ്കൂൾ വിദ്യാർഥികൾക്കും 30,510 കോളേജ് വിദ്യാർഥികൾക്കും സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. നിലവിൽ പ്രതിവർഷം 15,500 സ്കൂൾ വിദ്യാർഥികൾക്കും 2,100 കോളേജ് വിദ്യാർഥികൾക്കും സാമ്പത്തിക സഹായം നൽകിവരുന്നു.
NRI
ഫ്ലോറിഡ: ഓഗസ്റ്റ് ഏഴിന് പെനിസിൽവാനിലെ കലഹാരി റിസോർട്ടിൽ ഫൊക്കാന കൺവൻഷനിൽ നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ അംഗ സംഘടനകൾക്ക് അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ്, അംഗങ്ങളായ ബിജു ജോൺ, ജോൺ പി. ജോൺ എന്നിവർ അറിയിച്ചു.
അംഗ സംഘടനകൾ അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും ജൂൺ ആറിന് മുമ്പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, FOKANA Election Committee, 304 Indian Trace, PMB # 425, Weston, Fl 33326-2996 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണ്.
ഫൊക്കാന വെബ്സൈറ്റിൽ (www.fokanaonline.org)) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡോകുമെന്റുകളും ലഭ്യമാണ്. കാനഡയിൽ നിന്നുമുള്ള ജോജി തോമസ് ചെയർമായ ട്രസ്റ്റി ബോർഡ് ആണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്.
അമേരിക്കൻ വോട്ടിംഗിനു സമാനമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ ഒരു വോട്ടിംഗ് കമ്പനിക്കാണ് ഇതിന്റെ മുഴുവൻ ചുമതലയും.
സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 21 ആണ്. ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക സമർപ്പിക്കേണ്ടത്.
ജൂൺ 21ന് പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ സ്വീകരിക്കുന്നതായിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല.
ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന് സമർപ്പിക്കേണ്ടതാണെന്ന് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു. ഇമെയിൽ വിലാസം: [email protected]
2024 വരെ അംഗത്വം പുതുക്കിട്ടുള്ളതും പുതുതായി അംഗീകരിച്ചിട്ടുള്ളതുമായ എല്ലാ അംഗ സംഘടനകള്‍കും തെരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും അയച്ചു കൊടുത്തിട്ടുണ്ട്.
ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ട് ഉണ്ട് എങ്കിൽ ഫൊക്കാന വെബ്സൈറ്റിൽ നിന്നും എല്ലാ ഡോക്യൂമെൻറ്സും ലഭ്യമാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 27നാണ്.
ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദേശ പത്രിക സമർപ്പിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയ സമിതി അംഗങ്ങൾ ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവർ (അംഗങ്ങൾ) മാത്രമേ നാമനിർദേശ പത്രിക നൽകാനുള്ള അർഹതയുള്ളൂവെന്നും വ്യക്തമാക്കി.
നാമനിർദേശ പത്രികയ്ക്കൊപ്പം അതിന്റെ ഫീസ് കുടി അയക്കേണ്ടുന്നതാണ്. അതാതു സംഘടനകളുടെ പ്രസിഡന്റ്, സെക്രെട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദേശപത്രികയിലുണ്ടായിരിക്കണം.
റീജിയണൽ വൈസ് പ്രസിഡന്റ് (ആർവിപി) സ്ഥാനാർഥികൾ അതാതു റീജിയണുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ അംഗത്വമുള്ളവരായിരിക്കണം. റീജിയണൽ വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡന്റുമാരുടെയും മുൻ പ്രസിഡന്റുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.
അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും തെരഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.
അർഹതയുള്ള എല്ലാ പ്രതിനിധികളും ജനറൽ കൗൺസിൽ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാകേണ്ടതാണ്. ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികളെ നാഷണൽ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയില്ല.
മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ആയിട്ടുള്ളവർക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്ന് ലഭിക്കുന്ന നാമനിർദേശ പത്രികകൾക്ക് അയോഗ്യത കൽപ്പിക്കുന്നതായിരിക്കും.
NRI
ന്യൂയോർക്ക്: കേരളത്തിലെ നീണ്ടുപോകുന്ന രാഷ്ട്രീയ അനിശ്ചിതത്വം ആശങ്ക ഉണ്ടാക്കുന്നു എന്ന് നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണി ന്യൂയോർക്കിൽ പ്രതികരിച്ചു.
തിളക്കമുള്ള വിജയവും കൃത്യമായ ജനവിധിയും ഉണ്ടായെങ്കിലും ഒരു വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം, കേരളത്തിൽ എന്നപോലെ തന്നെ നോർത്ത് അമേരിക്കൻ മലയാളികൾക്കും ആശങ്ക ഉണ്ടാക്കുന്നു.
എത്രയും വേഗം ഒരു തീരുമാനത്തിലെത്തി, കേരളത്തിന് ഒരു പുതിയ ദിശാബോധം നൽകുന്ന നേതൃത്വത്തെ അണിനിരത്തട്ടെ എന്ന് ആശിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഫോകാനയ്ക്കു രാഷ്ട്രീയചേരിയില്ല. ഏതു പാർട്ടി വന്നാലും അവരോടൊത്തു പ്രവർത്തിക്കാൻ തങ്ങൾ സന്നദ്ധരാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ പുതിയ ദിശാബോധം നൽകുന്ന ഒരു ഭരണം കേരളത്തിലുണ്ടാവാൻ നോർത്ത് അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുകയാണ്. തോൽവിയും ജയവും ഒക്കെ തെരഞ്ഞെടുപ്പുകളുടെ ഭാഗമാണ്, യുഡിഫിനോടൊപ്പം എൽഡിഫും ചേർന്ന് നല്ല ഒരു കേരളം കെട്ടിപ്പടുക്കട്ടെ എന്നാണ് ഫൊക്കാന ആഗ്രഹിക്കുന്നതെന്ന് സജിമോൻ ആന്റണി കൂട്ടിച്ചേർത്തു.
NRI
ന്യൂയോർക്ക്: ബ്രോങ്ക്സിലും ക്വീൻസിലുമായി ഒരു ദിവസത്തെ ഇടവേളയിൽ ഉണ്ടായ രണ്ട് വൻ തീപിടുത്തങ്ങളിൽ മൂന്ന് പേർ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു.
മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ബ്രോങ്ക്സിലെ കെട്ടിടത്തിൽ നിന്നാണ് കണ്ടെത്തിയത്. മോട്ടോ ഹാവനിലെ തേർഡ് അവന്യൂവിലുള്ള ഒരു കെട്ടിടത്തിൽ ബുധനാഴ്ചയാണ് വൻ തീപിടുത്തമുണ്ടായത്.
തീ അണച്ചതിന് പിന്നാലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച നടത്തിയ വിശദമായ പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ നിന്ന് രണ്ടാമതൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
ഇത് ഉപേക്ഷിക്കപ്പെട്ട ഒരു അപ്പാർട്ട്മെന്റാണെന്നാണ് ആദ്യം കരുതിയിരുന്നത്. ക്വീൻസിലുണ്ടായ മറ്റൊരു തീപിടിത്തത്തിലാണ് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് സംഭവങ്ങളിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമന സേനയിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തിവരികയാണ്. തുടർച്ചയായുണ്ടായ ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അഗ്നിശമന സേന പരിശോധന കർശനമാക്കിയിട്ടുണ്ട്.
NRI
ഡാളസ്: ഫാ.ഏലിയാസ് എരമത്ത് പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി നിറവില്‍. അധ്യാത്മികതയുടെ വഴിത്താരയിലൂടെ കഴിഞ്ഞ 50 വര്‍ഷക്കാലമായി സഭയെ ശുശ്രൂഷിച്ചു വരുന്ന ഈ വൈദീക ശ്രേഷ്ഠന്റെ പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന സുവര്‍ണാവസരത്തില്‍ തന്നെ ബ. അച്ചന്റെ തികഞ്ഞ അര്‍പ്പണ ബോധത്തിനും നിസ്തുലമായ സഭാ സേവനത്തിനുമുള്ള ഒരംഗീകാരമെന്ന നിലയില്‍, മേയ് 23ന് ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വച്ച് ഭദ്രാസനാധിപന്‍ യല്‍ദൊ മോര് തീത്തോസ് മെത്രാപോലീത്താ തിരുമനസുകൊണ്ട് പൗരോഹിത്യത്വത്തിന്റെ ഉന്നത പദവിയായ കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനം നല്കി ആദരിക്കുന്നു.
കണ്ടനാട് ഭദ്രാസനത്തില്‍പ്പെട്ട, പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് ഇടവകയില്‍ എരമത്ത് മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മൂത്ത മകനായി 1948ല്‍ ജനിച്ചു. വിവാഹം കഴിഞ്ഞ് 24 വര്‍ഷമായിട്ടും തങ്ങള്‍ക്ക് മക്കളില്ലായെന്ന ദുഃഖത്തില്‍ ആയിരുന്ന മത്തായി-കുഞ്ഞമ്മ ദമ്പതികള്‍, തങ്ങളുടെ ജീവിതത്തിലെ ആ ദുഃഖം മനസ്സില്‍ പേറി പ്രാര്‍ത്ഥനയോടെ കഴിഞ്ഞിരുന്ന കാലത്ത്, മലങ്കരയില്‍ സന്ദര്‍ശനം നടത്തിയ പ. ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവാ പുത്തന്‍കുരിശ് ദേവാലയത്തില്‍ ഒരാഴ്ചക്കാലം താമസിച്ച വേളയില്‍, പ. ബാവായോട് ഏറെ സങ്കടപൂര്‍വം തങ്ങളുടെ ദുഃഖം പങ്കുവയ്ക്കുകയും ബാവ തലയില്‍ കൈവച്ച് പ്രാര്‍ഥിച്ച്, ദൈവം നിങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരുമെന്ന് പറഞ്ഞ് അനുഗ്രഹിച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു.
ദൈവത്തില്‍ ആശ്രയിച്ച ദമ്പതികള്‍, തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞ് ആണാണെങ്കില്‍ അവനെ ദൈവ വേലക്കായി സമര്‍പ്പിക്കുമെന്ന് നേര്‍ച്ച നേരുകയും ചെയ്തു. അധികം വൈകാതെ ആ ദമ്പതികള്‍ക്ക് തങ്ങളുടെ കടിഞ്ഞൂല്‍ മകനായി ഏലിയാസ് ജനിച്ചു. മഞ്ഞിനിക്കര ദയറായില്‍ മോര് യൂലിയോസ് ബാവായാല്‍ വി: മാമോദീസ ഏല്ക്കുവാന് ഭാഗ്യം ലഭിച്ച ഏലിയാസ് വളരെ ചെറുപ്പം മുതല്‍ തന്നെ വീടിനോട് വളരെ അടുത്തുള്ള പുത്തന്‍കുരിശ് ദേവാലയത്തിലെ ശുശ്രൂഷകളില്‍ വ്യാപൃതനായി.
1966 ജൂണ്‍ 13ന് കണ്ടനാട് ഭദ്രാസന മെത്രാപോലീത്താ ആയിരുന്ന പൗലോസ് മോര് പീലക്സിനോസ് മെത്രാപോലീത്തായാല്‍ (മലങ്കരസഭയുടെ പ്രകാശഗോപുരമായിരുന്ന കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ)പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വച്ച് വൈദീക വൃത്തിയുടെ ആദ്യപടിയായ ശെമ്മാശ്ശ പട്ടം സ്വീകരിച്ച് സഭാ ശുശ്രൂഷകളില്‍ പൂര്‍ണ സമയ സേവകനായി.
ഏഴ് വര്‍ഷക്കാലം ശ്രേഷ്ഠ പിതാവിനോടൊപ്പം മുവാറ്റുപുഴയിലും, പിറമാടത്തുമായി ഒരുമിച്ച് താമസിക്കുന്നതിനുള്ള അവസരവും ലഭിച്ചു. മഞ്ഞിനിക്കര ദയറായില്‍ നിന്നും വൈദീക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാ. ഏരമത്ത് മലയാള ഭാഷയില്‍ ഡിഗ്രി സമ്പാദിച്ച ശേഷം, 1975ല്‍ എറണാകുളം ജില്ലയിലെ വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായി.
1976 ഫെബ്രുവരി 15ന് വിവാഹിതനായ അദ്ദേഹം, അതേ വര്‍ഷം മേയ് 22ന് മുവാറ്റുപുഴ അരമനയില്‍ വച്ച് ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവയില്‍ നിന്നും കശീശാ പട്ടവും സ്വീകരിച്ചു.
ബ: അച്ചന്റെ അഞ്ചാം പട്ടം (ഈദിയാക്കോനൊ) ഭാഗ്യ സ്മരണാര്‍ഹനായ കാലം ചെയ്ത പെരുമ്പിള്ളി മോര് ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ ആ പട്ടം കൊട ശുശ്രൂഷയോടനുബന്ധിച്ചുള്ള ചടങ്ങിലാണ് നിര്വഹിക്കപ്പെട്ടതെന്നുള്ളത് ഒരു ദൈവഹിതമായി കരുതുന്നു.(തിരുമേനിയുടെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥി കൂടിയായിരുന്നു ബ: അച്ചന്).
പൂര്‍ണ്ണ ശെമ്മാശപട്ടം(മ്ശംശോനോ) അഭിവന്ദ്യ മോര് ദിവന്യാസ്യോസ് തിരുമേനിയാല്‍(കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബാവ) നല്കപ്പെട്ടുവെന്നതും അനുഗ്രഹകരമാണ്. തുടര്‍ന്ന് സെന്റ് മേരീസ് ചര്‍ച്ച് പൂതൃക്ക, സെന്റ് മേരീസ് ചര്‍ച്ച് വരിക്കോലി, സെന്റ് ജോര്‍ജ് ചര്‍ച്ച് കുന്നപ്പിള്ളി, സെന്റ് ജോണ്‍സ് ചര്‍ച്ച് ഞാറക്കാട്, സെന്റ് ജോര്‍ജ് ചര്‍ച്ച് പാങ്കോട്, മലേ കുരിശ് ദയറാ പള്ളി എന്നിവിടങ്ങളില്‍ വൈദീക സേവനമനുഷ്ഠിച്ചു.
കുന്നപ്പിള്ളിയിലേയും, പാങ്കോടിലേയും ചാപ്പലുകള്‍, വലിയ ദേവാലയങ്ങളായി പടുത്തുയര്‍ത്തുവാന്‍ നേതൃത്വം നല്കുവാന് ബ: അച്ചന്റെ സേവന കാലഘട്ടത്തില്‍ സാധിച്ചുവെന്നുള്ളത് ബ: അച്ചന്റെ അര്‍പ്പണ മനോഭാവത്തിന്റെയും, അശ്രാന്ത പരിശ്രമത്തിന്റെയും മകുടോദാഹരണമാണ്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബ: അച്ചന്(1986) അമേരിക്കയുടെ മണ്ണില്‍, നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കുന്നതിനും അവ വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുന്നതിനുമായി അശ്രാന്ത പരിശ്രമം നടത്തിയ പ്രമുഖരായ വൈദീകരില്‍ ഒരാളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
സെന്റ് ജോണ്‍സ് ചര്‍ച്ച് സ്റ്റാറ്റന്‍ ഐലന്റ്, സെന്റ് മേരീസ് ചര്‍ച്ച്, വൈറ്റ് പ്ലെയിന്‍സ് ന്യൂയോര്‍ക്ക്, സെന്റ് ജോര്‍ജ് ചര്‍ച്ച്, ന്യൂജഴ്സി എന്നീ ദേവാലയങ്ങളിലെ ശ്രുശ്രൂഷകള്‍ക്കു ശേഷം 1991 മുതല്‍ നീണ്ട 19 വര്‍ഷക്കാലം(2010 വരെ) ഡാളസ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ വികാരിയായി സ്തുത്യര്‍ഹമാം വിധം സേവനമനുഷ്ഠിച്ചു.
1991 കാലഘട്ടത്തില്‍ 40 കുടുംബങ്ങള്‍ മാത്രം അംഗങ്ങളായുണ്ടായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയുടെ പിന്നില്‍ ബ: അച്ചന്റെ സേവന കാലഘട്ടിലെ നേതൃത്വ പാടവവും അശ്രാന്ത പരിശ്രമവും വിസ്മരിക്കാനാവാത്ത ഒരു ഘടകമാണെന്നുള്ളത് ഇത്തരണത്തില്‍ പ്രസ്താവ്യമാണ് തുടര്‍ന്ന് മെസ്ക്കീറ്റ് മോര് ഗ്രിഗോറിയോസ് ദേവാലയം, സെന്റ് മേരീസ് ചര്‍ച്ച് കരോള്‍ട്ടന്‍, സെന്റ് ജോര്‍ജ് ചര്‍ച്ച്, ഓസ്റ്റിന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
2008ല്‍ അമേരിക്കന്‍ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദീകരായവര്ക്ക് അവരുടെ സേവനത്തിനുള്ള അംഗീകാരമെന്ന നിലയില്‍ കോര്‍ എപ്പിസ്ക്കോപ്പാ സ്ഥാനം നല്കി ആദരിക്കുന്നതിനായി പ:പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും അയച്ചതായ കല്പനയില് ബ: അച്ചന്റെ പേര് കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആ അവസരത്തില്‍ ബ: അച്ചന് വിനയ പുരസരം അതിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
ഭാര്യ ഏലിസബേത്ത് തുരുത്തേല്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പയുടെ മകളാണ്. സഹോദരങ്ങള്‍ തോമസ്, യാക്കോബ്. മക്കള്‍: ബിനു (ഫിസിയോ തെറാപ്പിസ്റ്റ്), ജോര്‍ജ് (അഡ്മിനിസ്ട്രേറ്റര്‍, എഡ്യൂക്കേഷന്‍ ഡപ്പാര്ട്ട്മെന്റ് തിയോളജയില്‍ മാസ്റ്റേഴ്സ് ബിരുദധാരി. മരുമക്കള്‍: രമ്യ ഫിസിയോതെറാപ്പിസ്റ്റ്. ഷേര്‍ളി ഫാമിലി മെഡിസന്, ഫിസിഷ്യന്‍. കൊച്ചുമക്കള്‍: നോയല്‍, ഇസബേല്‍, ഇമ്മാനുവേല്‍, അബീഗയില്‍, ക്ലോയി.
പൗരോഹിത്വത്തിന്റെ മഹോന്നത പദവിയില്‍ 60 വര്‍ഷക്കാലം (1966 മുതല്‍ 2026 വരെ) പൂര്‍ത്തീകരിച്ചതിന്റെയും, അമേരിക്കന്‍ അതിഭദ്രാസനത്തിലെ 40 വര്‍ഷക്കാലത്തെ സേവനം പൂര്‍ത്തീകരിച്ചതിന്റെയും 50-ാം വിവാഹ വാര്ഷീകത്തിന്റെയും സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ ബ: അച്ചന്റെ മികവുറ്റ സേവനത്തിനും കറയില്ലാത്ത സഭാ സ്നേഹത്തിനുമുള്ള അംഗീകാരമെന്ന നിലയില്‍ ബ: അച്ചന് കോര്‍ എപ്പിസ്ക്കോപ്പാ സ്ഥാനം നല്കി ആദരിക്കുന്നത്, ഏറെ സന്തോഷകരമാണെന്നും തുടര്‍ന്നുള്ള അച്ചന്റെ സേവനത്തിനും പ്രവര്‍ത്തനത്തിനുമായി, സര്‍വശക്തനായ ദൈവം എല്ലാവിധ ആയുര്‍ ആരോഗ്യ സൗഖ്യങ്ങളും പ്രദാനം ചെയ്യട്ടേയെന്ന് പ്രാർഥിക്കുന്നതായും ഇടവക മെത്രാപോലീത്താ കല്പനയിലൂടെ ഉദ്ബോധിപ്പിച്ചു.
NRI
ഹൂസ്റ്റൺ: കേരളത്തിലെ യുഡിഎഫ് ചരിത്രവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന ശക്തമായ പിന്തുണ അറിയിക്കാനുമായി ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ യുഡിഎഫ് -കോൺഗ്രസ് പ്രവർത്തകരുടെ വിപുലമായ യോഗം ചേർന്നു.
പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച യുഡിഎഫ് വിജയം കേരള രാഷ്ട്രീയത്തിലെ നിർണായകമായ ഒരു വഴിത്തിരിവാണെന്ന് യോഗത്തിൽ സംസാരിച്ചവർ വിശേഷിപ്പിച്ചു. മാറ്റത്തിനും സുതാര്യമായ ഭരണത്തിനും വികസനത്തിനുമായാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് അവർ ഊന്നിപ്പറഞ്ഞു.
102 സീറ്റുകൾ നേടി യുഡിഎഫ് കൈവരിച്ച ഉജ്വല വിജയം വി.ഡി. സതീശന്റെ നേതൃത്വത്തിലും കാഴ്ചപ്പാടിലും ജനങ്ങൾക്കുള്ള വർധിച്ചുവരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് യോഗം വിലയിരുത്തി.
വി.ഡി. സതീശന്റെ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങൾ, ഊർജസ്വലമായ നേതൃത്വം, ഭയരഹിതമായ പ്രതിപക്ഷ പ്രവർത്തനം, സുസംഘടിതമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവയാണ് യുഡിഎഫിന്റെ ഈ വൻ വിജയത്തിന്റെ നട്ടെല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
അഴിമതിക്കും രാഷ്ട്രീയ അക്രമങ്ങൾക്കും ഭരണപരാജയങ്ങൾക്കുമെതിരേ അദ്ദേഹം നടത്തിയ നിരന്തരമായ പോരാട്ടം കേരളത്തിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞതായി അവർ അഭിപ്രായപ്പെട്ടു.
വാവച്ചൻ മത്തായി സ്വാഗതം ആശംസിച്ചതോടെ യോഗം ആരംഭിച്ചു. ലോകമെമ്പാടുമുള്ള യുഡി.എഫ് പ്രവർത്തകരുടെ ഐക്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു.
NRI
ഡാളസ്: ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സസ് മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മിനറൽ വെൽസ് നഗരത്തിലാണ് ഏറ്റവും വലിയ നാശമുണ്ടായത്.
മിനറൽ വെൽസിൽ ചുഴലിക്കാറ്റിനെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ക്രസൺ, ഗോഡ്ലി തുടങ്ങിയ പ്രദേശങ്ങളിൽ ബേസ്ബോൾ വലുപ്പത്തിലുള്ളതും ഗ്രേപ്ഫ്രൂട്ട് വലുപ്പത്തിലുള്ളതുമായ (ഏകദേശം മൂന്ന് ഇഞ്ച് വ്യാസം) ഭീമൻ ആലിപ്പഴങ്ങൾ വീണു. ഹിൽ, എല്ലിസ്, നവാരോ കൗണ്ടികളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുകയാണ്.
മിനറൽ വെൽസിൽ ഉണ്ടായ കാറ്റിന്റെ തീവ്രത അളക്കാൻ നാഷണൽ വെതർ സർവീസ് (എൻഡബ്ല്യുഎസ്) സംഘം ഉടൻ പരിശോധന നടത്തും. മേഖലയിൽ ഈ ആഴ്ച മുഴുവൻ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെങ്കിലും വാരാന്ത്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ അധികൃതർ നിർദേശിച്ചു.
NRI
ഗാർലൻഡ്: ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി കൊണ്ടു ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിലെ വിശ്വാസികൾ പെസഹാ വ്യാഴം ആചരിച്ചു.
ദേവാലയത്തിൽ വ്യാഴാഴ്ച രാത്രി ഏഴിന് വിശുദ്ധ കുർബാനയും തുടർന്ന് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടത്തി. വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊച്ചീറ്റതോട്ട്, ഫാ. ക്രിസ്റ്റീൻ പുതിയ കുന്നേൽ എന്നിവർ നേതൃത്വം നൽകി.
കുരിശുമരണം വരിക്കുന്നതിനുമുൻപ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ലോക ക്രൈസ്തവ സമൂഹം അനുഷ്ഠാനങ്ങളോടെ പെസഹാ ആചരിക്കുന്നത്.
"കടന്നുപോകൽ' എന്നാണ് പെസഹ എന്ന വാക്കിനർഥം. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽനിന്ന് ഇസ്രയേൽ ജനം മോശയുടെ പ്രവാചകത്വത്തിൽ വിമോചിതരായതിനെയാണ് ഇതുസൂചിപ്പിക്കുന്നത്.
യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയിൽ "എല്ലാവരിലും വലിയവൻ എല്ലാവരുടെയും സേവകനായിരിക്കണം' എന്ന മാതൃക പകർന്നാണ്, എളിമയുടെയും ലാളിത്യത്തിന്റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടക്കുന്നത്.
അതിനെ അനുസ്മരിക്കും വിധം സെന്റ് തോമസ് ദേവാലയത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന ശുശ്രൂഷയാണ് നടന്നത്.
NRI
ഹൂസ്റ്റൺ: ചൂടേറിയ കേരളാ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരള ഡിബേറ്റ് ഫോറം യു എസ് എ, ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷൻ (സും) ഡിബേറ്റ്, ഏപ്രിൽ 6 തിങ്കൾ വൈകുന്നേരം 7 ന്(ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം - ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു.
വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവർത്തകരും, വിവിധ അമേരിക്കൻ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും, പൊതുജനങ്ങളും, ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു. ഈ ഓപ്പൺ ഫോറത്തിൽ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു.
ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 7 മണി, (Central Time 6PM) എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക. കേരളത്തിൽ നിന്നും ഡിബേറ്റിൽ സംബന്ധിക്കുന്നവരുടെ, തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക: അത് ഏപ്രിൽ 7, ചൊവ്വ, രാവിലെ 4: 30 ആയിരിക്കും
Join Zoom Meeting & Debate
<https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09>
Meeting ID: 223 474 0207
Passcode: justice
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി.ജോർജ്: 832 703 5700 തോമസ് ഓലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178,ചാക്കോ കുരിയൻ : 321 663 8072 കുഞ്ഞമ്മ മാത്യു: 281 741 8522
NRI
ഷിക്കാഗോ: സീറോമലബാർ ഷിക്കാഗോ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ "ഓൾ മലയാളി സിസ്റ്റേഴ്സ് സംഗമം' ഏപ്രിൽ 17, 18 തീയതികളിൽ ഷിക്കാഗോയിൽ അരങ്ങേറും.
അമേരിക്കയിലെ സേവനമനുഷ്ഠിക്കുന്ന മലയാളി സമർപ്പിത സന്യാസിനികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിപുലമായ സംഗമം സംഘടിപ്പിക്കപ്പെടുന്നത്. ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഈ സംഗമം വലിയ ഉണർവേകും.
അമേരിക്കയിലുടനീളം വിവിധ സഭാസമൂഹങ്ങളിലും റീത്തുകളിലും സമർപ്പിത സേവനം നയിക്കുന്ന മുന്നൂറ്റമ്പതോളം സന്യാസിനികൾ ഈ സ്നേഹസംഗമത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപത സ്ഥാപിതമായതിന്റെ 25-ാം വാർഷികാഘോഷങ്ങളുടേയും രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായാണ് ഈ സംഗമം
രൂപത വികാരി ജനറാൾമാരായ റവ. ഫാ. ജോൺ മേലേപുറം, റവ. ഫാ. തോമസ് മുളവനാൽ, വികാരി ജനറാളും ഷിക്കാഗോ കത്തീഡ്രൽ പള്ളി വികാരിയുമായ റവ. ഫാ. തോമസ് കടുകപ്പള്ളിൽ, ബിൻസൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം ചാക്കോ കളരിക്കൽ, സിസ്റ്റർ ലിസ ആഞ്ഞിലിക്കൽ, എസ്എസ്എഫ് (മിൽവാക്കി), ടോണി ജോൺ പുല്ലാപ്പള്ളി (ബിൻസൻവിൽ) എന്നിവരാണ് ഈ സംഗമത്തിന്റെ വിജയത്തിനായി കോഓർഡിനേറ്റർമാരായി നേതൃത്വം നൽകുന്നത്.
സന്യാസസഭകളോ റീത്തുകളോ ഭേദമില്ലാതെ അമേരിക്കൻ അല്ലെങ്കിൽ ഇന്ത്യൻ സന്യാസ സമൂഹങ്ങളിൽ സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ സിസ്റ്റേഴ്സിനെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ടിന്റെയും ബിഷപ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെയും സാന്നിധ്യത്തിൽ ബെൻസൻവില്ലിലെ സേക്രഡ് ഹാർട്ട് ക്നാനായ സീറോമലബാർ ഫൊറോന പള്ളിയിലാണ് ഈ ചരിത്ര സംഗമം ഒരുങ്ങുന്നത്.
NRI
അറ്റ്ലാന്റാ: "സ്വർഗീയ നാദം' സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമ്മാ പള്ളി വികാരിയുമായ റവ. സന്തോഷ് വർഗീസ് നിരണം "ഫേസ് ടു ഫേസ്' തത്സമയ സംഗീത പരിപാടി വെള്ളിയാഴ്ച നടക്കും.
സ്വർഗീയ നാദം വോള്യം 43-ന്റെ ഭാഗമായാണ് ഈ ഓൺലൈൻ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 15 വർഷമായി മാർത്തോമാ സഭയിൽ വൈദികനായി സേവനമനുഷ്ഠിക്കുന്ന സന്തോഷ് വർഗീസ് അച്ചൻ, നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും കവിതകളുടെയും രചയിതാവ് കൂടിയാണ്.
ആന്ധ്രാപ്രദേശിലെ മിഷൻ മേഖലകളിൽ ഏഴു വർഷത്തോളം മിഷണറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 8:15 (EST), ഡാളസ് സമയം വൈകിട്ട് 7:15. (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5:45ന്) സൂം പ്ലാറ്റ്ഫോമിൽ സ്വർഗീയ നാദം സംഗീത വിരുന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയിൽ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി: 769 374 4841 പാസ്കോഡ്: music
ഫിലിപ്പ് വർഗീസിന്റെ പ്രാർഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ റവ.ഡോ. ഇട്ടി മാത്യു സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാബു, ജോജു, അജി, റവ. സാം ലൂക്കോസ്, ക്രിസ്റ്റോ, ഷീബ, ക്രിസ്റ്റ എന്നിവരടങ്ങുന്ന പ്രമുഖ ഗായകനിര പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും.
സംഗീതത്തെയും വചനത്തെയും സ്നേഹിക്കുന്ന എല്ലാവരെയും ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഷിക്കാഗോ: സംഗീത ലോകത്ത് പുതുചുവടുവയപ്പുകളുമായി ഷിക്കാഗോ മ്യൂസിക് & ബാൻഡ് intl. മലയാള സംഗീതമേഖലയിലേക്ക് നൂതനമായ ആശയങ്ങളും മനോഹരമായ വരികളും സംഭാവന ചെയ്യാൻ കഴിവുള്ള പ്രതിഭകളായ ഗാനരചയിതാക്കളെ തേടുന്നു.
നിങ്ങളുടെ ഉള്ളിലെ സർഗവാസനകൾക്ക് പുതിയ ഉണർവ് നൽകാനും മികച്ച ഗാനങ്ങളുടെ ഭാഗമാകാനും ഈ സംരംഭം അവസരം ഒരുക്കുന്നു ഭാഷാശുദ്ധിയും ആസ്വാദന മേഘവും ഉള്ള വരികൾ എഴുതാൻ താല്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്
സൃഷ്ടികൾ അയക്കാനും കൂടുതൽ വിവരങ്ങൾക്കും യൂണിഫോം മ്യൂസിക് കോഡിനേറ്റർ മാരായ ബിന്ദു സാബു എന്നിവരുമായി താഴെ കാണുന്ന നമ്പരുകളിലോ ഈമെയിൽ വഴിയോ ബന്ധപ്പെടുക :262 914 4110, 917012934370.
NRI
ഷിക്കാഗോ: സെന്തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും ഈ സംഗമം ഷിക്കാഗോ ബെൻസെൻവില്ല സേക്രഡ് ഹേർട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഏപ്രിൽ 17, 18 തീയതികളിലാണ് നടക്കുക.
ഷിക്കാഗോയിലെ സീറോമലബാർ കത്തീഡ്രൽ ഇടവകയുടെയും, സേക്രഡ് ഹാർട്ട്, സെന്റ് മേരീസ് ക്നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിന്റെ ഒരുക്കങ്ങൾ മാർച്ച് 19ന് ബെൻസൻവിൽ ദേവാലയത്തിൽ നടന്ന സ്വാഗതസംഘം വിലയിരുത്തി.
NRI
ന്യൂജഴ്സി: ഇന്ത്യൻ കോൺസുലെറ്റും ഫൊക്കാനയും ചേർന്ന് "ആഘോഷം' സിനിമയുടെ പ്രത്യേക പ്രദർശനം ന്യൂജഴ്സിയിൽ വെയ്നിലെ എഎംസി തിയറ്ററിൽ നിറഞ്ഞസദസിൽ നടത്തി. കൗൺസിൽ പിയുഷ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഏവർക്കും സ്വാഗതം രേഖപ്പെടുത്തി.കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ലിവിംഗ്സ്റ്റൺ ഡെപ്യൂട്ടി മേയർ കെത്താൻ ബുപ്തനി തുടങ്ങി നിരവധി വിശിഷ്ഠാ വ്യക്തികൾ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങൾ പ്രചരിപ്പിക്കുക എന്നത് കൂടിയാണ് ഇന്ത്യൻ കോൺസുലെറ്റ് ലക്ഷ്യം വയ്ക്കുന്നതെന്നും ഇനിയും ഫൊക്കാനയുമായി സഹകരിച്ചു കൂടുതൽ പ്രോജെക്ടുകൾ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ചെയ്യുമെന്നും പിയുഷ് സിംഗ് അറിയിച്ചു.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ ബംഗാൾ ടൈഗർ റസ്റ്ററന്റിന്റെ ഉടമയുമായിരുന്ന സിംസൺ മാത്യു കളത്തറ (85) അന്തരിച്ചു.
ദശാബ്ദങ്ങളോളം റസ്റ്റോറന്റ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണസംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. വെെക്കം ചെമ്പ് സ്വദേശിയായ അദ്ദേഹം നടൻ മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു.
മമ്മൂട്ടി ന്യൂയോർക്കിൽ വരുമ്പോൾ താമസിക്കുന്നത് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു. സഹോദരൻ അറ്റോർണി സ്റ്റാൻലി കളത്തറ ന്യൂയോർക് സിറ്റി കൗൺസിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
വെസ്റ്റ്ചെസ്റ്റർ - റോക്ലാൻഡ് മേഖലയിലെ ന്യൂയോർക്ക് റസ്റ്റോറന്റ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. നാല് പതിറ്റാണ്ട് കാലം തന്റെ സ്വന്തം റസ്റ്ററന്റിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ട് ആയിരക്കണക്കിന് ഉപഭോക്താക്കളുടെ ആദരവും സ്നേഹവും നേടിയ സംരംഭകനായിരുന്നു സിംപ്സൺ എന്നത് അടിവരയിടുന്നതാണ് ഇത്തരം അംഗീകാരങ്ങൾ.
1968ൽ ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനായിട്ടാണ് സിംസൺ കളത്തറ അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന് പാചകകലയിൽ താത്പര്യം ജനിച്ചു. ഓഫീസ് സമയം കഴിഞ്ഞ് കുക്കിംഗ് സ്കൂളിൽ പരിശീലനം നേടുകയും പിന്നീട് അത് അദ്ദേഹത്തിന്റെ ജീവിത വഴിത്തിരിവായി മാറുകയും ചെയ്തു.
1972-ൽ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്കയിൽ പുതിയ ജീവിതം ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആദ്യ ജോലി ന്യൂയോർക്കിനടുത്തുള്ള ഹിൽട്ടൺ ഹോട്ടലിലായിരുന്നു. പിന്നീട് വൈറ്റ് പ്ലെയിൻസിലെ ബെംഗാൾ ടൈഗർ എന്ന ചെറിയ ഇന്ത്യൻ റെസ്റ്റോറന്റുമായി ബന്ധപ്പെട്ടു. ഇന്ത്യൻ ഭക്ഷണം തേടിയാണ് അവിടെ ചെന്നത്. ആ റെസ്റ്റോറന്റ് പിന്നീട് അദ്ദേഹം ഏറ്റെടുത്തു.
ഭാര്യ റോസമ്മ. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൻ - മാത്യു സിംസൺ, ഭാര്യ ലിൻ സിംസൺ - കൊച്ചുമക്കൾ: ഈതൻ സിംസൺ, ജെറമി സിംസൺ, ഓസ്റ്റിൻ സിംസൺ.
രണ്ടാമത്തെ മകൻ ജോൺ സിംസൺ, ഭാര്യ അലക്സ് സിംസൺ കൊച്ചുമകൾ: മിറാബെൽ സിംസൺ. മകൾ - മേരി സിംസൺ, ഭർത്താവ്- ജേസൺ വ്യാൻഡ്. സഹോദരങ്ങൾ: സൈമൺ കളത്തറ, സ്റ്റാൻലി കളത്തറ, സിറെറ്റ പാറക്കടവിൽ.
പൊതുദര്‍ശനം: മാര്‍ച്ച് 20, വൈകുന്നേരം നാല് മുതല്‍ ഒമ്പത് വരെ മക്മഹൊന്‍, ലിയൊണ്‍ & ഹര്‍റ്റ്നെറ്റ് ഫ്യൂണറൽ ഹോം, 491 മാമാരോനെക്ക് അവന്യു, വൈറ്റ് പ്ലെയിൻസ് , ന്യു യൊര്‍ക്ക്-10605ൽ.
സംസ്കാര ശുശ്രൂഷ മാര്‍ച്ച് 21 രാവിലെ 9.30 സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 148 ഹാമിൽട്ടന് അവന്യു, വൈറ്റ് പ്ലെയിൻസ്, ന്യു യോര്‍ക്കിൽ.
സംസ്കാരം മൗണ്ട് കാൽവരി സെമിത്തേരി, 575 ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിൻസിൽ.
International
വാഷിംഗ്ടൺ: സൈനിക നീക്കത്തിലൂടെ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് അടച്ചിട്ടത് ബാധിച്ച രാജ്യങ്ങളെല്ലാം ചേർന്ന് കടലിടുക്ക് തുറക്കാനും സുരക്ഷിതമാക്കാനും വേണ്ടി യുദ്ധക്കപ്പലുകൾ അയക്കും.
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളെ ഹോർമുസ് അടച്ചത് ബാധിക്കുന്നുണ്ട്. അവർ കടലിടുക്കിലേക്ക് കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഹോർമുസ് കടലിടുക്ക് പൂർണമായും നിയന്ത്രണത്തിലാക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന വ്യാപാരം നിലച്ചിരിക്കുകയാണ്. അതിനിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു.
വീഡിയോ അടക്കം പുറത്തുവിട്ടുകൊണ്ടാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ സംവിധാനങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലാകെ ഇരുട്ടായിരിക്കും ഫലമെന്ന് ഇറാൻ പറഞ്ഞിരുന്നു. ഈ മുന്നറിയിപ്പ് വകവെക്കാതെയാണ് ആക്രമണമുണ്ടായത്.
NRI
വാഷിംഗ്ടൺ: കോട്ടയം കുമാരനല്ലൂർ സ്വദേശി മാത്യു ജെ. വെങ്ങാലിൽ (75) വാഷിംഗ്ണിടണിൽ അന്തരിച്ചു. ഭാര്യ തെരേസ (ജോയമ്മ) പാലാ പടവിൽ കുടുംബാംഗം.
മകൾ: ഡോ. ജെന്നി ലോബോ (ഭർത്താവ് എർണി ലോബോ) മക്കൾ: സിയന, എലൈ. മകൻ: റെജി വെങ്ങാലിൽ (ഭാര്യ പായൽ). മക്കൾ: അർജുൻ, ആശ.
സഹോദരർ: പരേതനായ തോമസ്, പരേതനായ വർഗീസ്, പീറ്റർ - ഡിട്രോയിറ്റ്, ജെയിംസ് - ഹൂസ്റ്റൺ, തങ്കമ്മ - ഡാളസ്, രാജു - ഡിട്രോയിറ്റ്, വൽസമ്മ - സിയാറ്റിൽ, ടോമി - ഡാളസ്.
സംസ്കാര ശുശ്രൂഷ ഈ മാസം 21ന് രാവിലെ 11ന് സെന്റ് ജോൺസ് പാരിഷ്, 7916, ഫസ്റ്റ് അവന്യു, സിയാറ്റിൽ, വാഷിംഗ്ടൺ, 98117ൽ.
സംസ്കാരം: ഹോളിറൂഡ് സെമിത്തേരി, 205 നോർത്ത് ഈസ്റ്റ് 205 സ്ട്രീറ്റ്, ഷോർലൈൻ, വാഷിംഗ്ടണിൽ.
NRI
ഹൂസ്റ്റൺ: തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ - സാറാമ്മ മാമ്മൻ ദമ്പതികളുടെ മകൻ ബ്രദർ റോയ് വി. മാമ്മൻ (68) ഹൂസ്റ്റണിൽ അന്തരിച്ചു.
തിരുവനന്തപുരം കുന്നുകുഴി ബ്രദറൺ അസംബ്ലി മുൻ അംഗമാണ്. ഭാര്യ: സിസ്റ്റർ ജോളി മാമ്മൻ (കുമ്പനാട് മാങ്കൂട്ടത്തിൽ ഹൗസ് ബ്രദർ പി.എം. മാത്യുവിന്റെ മകൾ).
മക്കൾ: ബെക്കി & നഥാൻ, ലിയ & ആബേൽ. സഹോദരങ്ങൾ: ജോർജി പറയിൽ & വത്സ ജോർജി പറയിൽ (ഹൂസ്റ്റൺ, യുഎസ്എ), സൂസൻ വർഗീസ് & വർഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം), വത്സ ജേക്കബ് & എം.കെ. ജേക്കബ്സൺ (പാങ്ങപ്പാറ, തിരുവനന്തപുരം).
സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ യുഎസിനും ഇസ്രയേലിനുമെതിരായ നീക്കങ്ങൾ തുടരുകയോ ചെയ്താൽ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ രംഗത്തെത്തി. ഹോർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായാൽ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. സംഘർഷം രൂക്ഷമായതോടെ നിലവിൽ ഈ വഴിയുള്ള ചരക്കുകപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്.
വിതരണം തടസപ്പെടുമെന്ന ഭീതിയെത്തുടർന്ന് തിങ്കളാഴ്ച ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
International
മോസ്കോ: ഇസ്രായേൽ - അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ നീക്കവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങളിൽ പുടിൻ ആശങ്ക പ്രമാണിച്ചു.
സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലടക്കം പുടിൻ അനുശോചനവും രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്റ് അനുശോചനം അറിയിച്ചത്.
അമേരിക്കൻ - ഇസ്രയേൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. സംഘർഷം വലുതാക്കരുതെന്ന് ഇറാനോടും റഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളുമായി നിരന്തര സമ്പർക്കത്തിലാണെന്നും പുടിൻ അറിയിച്ചു.
അതേസമയം സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിനോടുള്ള റഷ്യയുടെ ശക്തമായ എതിർപ്പും രേഖപ്പെടുത്തി.
സായുധ ആക്രമണങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴി തേടണമെന്നും ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
NRI
വാഷിംഗ്ടൺ ഡിസി: ആഗോള ഊർജ വിപണിയിലെ സങ്കീർണതകൾക്കിടയിൽ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച പുതിയ നിർദേശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ "അനുമതി' വാങ്ങിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്വതന്ത്ര പരമാധികാര രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഊർജ നയം സ്വന്തം ദേശീയ താത്പര്യങ്ങളിലും "ബെസ്റ്റ് ഡീൽ' എന്ന സാമ്പത്തിക തത്വത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്.
റഷ്യ - യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടർന്നത് ഇതിന് തെളിവാണ്.
അമേരിക്കയുടെ സാങ്കേതിക നിയന്ത്രണങ്ങളെ മറികടന്നുതന്നെയാണ് ഇന്ത്യ മുൻപും ഈ വ്യാപാരം നടത്തിയിട്ടുള്ളത്. അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറപ്പെടുവിച്ച "ജനറൽ ലൈസൻസ് 133' എന്നത് എണ്ണ വാങ്ങാനുള്ള അനുമതിയല്ല, മറിച്ച് "സെക്കൻഡറി സാങ്ക്ഷനുകളിൽ' നിന്നുള്ള ഒരു താത്കാലിക സാങ്കേതിക ഇളവ് മാത്രമാണ്.
അമേരിക്കൻ ഡോളർ വഴിയുള്ള പണമിടപാടുകൾ, ഇൻഷുറൻസ് സേവനങ്ങൾ, കപ്പലുകളുടെ ഡോക്കിംഗ് തുടങ്ങിയ മേഖലകളിൽ അമേരിക്കൻ നിയമങ്ങൾ മൂലം ഇന്ത്യൻ റിഫൈനറികൾ നേരിട്ടേക്കാവുന്ന തടസങ്ങൾ ഒരു മാസത്തേക്ക് നീക്കം ചെയ്യുകയാണ് ഇതിലൂടെ ചെയ്തത്.
ഇറാൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണ ലഭ്യത കുറയാതിരിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും അമേരിക്ക നടപ്പിലാക്കിയ ഒരു തന്ത്രപരമായ നീക്കമാണിത്.
ഇന്ത്യയെപ്പോലൊരു വലിയ ഉപഭോക്താവ് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നത് വഴി ആഗോള സപ്ലൈ ചെയിനിൽ ഒരു "സേഫ്റ്റി വാൽവ്' ആയി പ്രവർത്തിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ വിദേശനയ വിദഗ്ധർ കരുതുന്നു.
ചുരുക്കത്തിൽ, അമേരിക്കയുടെ ഈ നടപടി ഇന്ത്യൻ റിഫൈനറികൾക്ക് ഭരണപരമായ ചില സൗകര്യങ്ങൾ ഒരുക്കി നൽകുന്നു എന്നതൊഴിച്ചാൽ, ഇന്ത്യയുടെ വ്യാപാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമോ അല്ലെങ്കിൽ പുതിയൊരു "അനുമതിയോ' അല്ല.
ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയെ ഒരു തന്ത്രപ്രധാന പങ്കാളിയായി അമേരിക്ക കാണുന്നു എന്നതിന്റെ സൂചനയാണിത്. രാഷ്ട്രീയ ലാഭത്തിനായി ഈ സാങ്കേതിക ഇളവിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാത്തതുകൊണ്ടാണ്.
ഉപരോധങ്ങൾക്കിടയിലും സ്വന്തം ഊർജ ആവശ്യങ്ങൾക്കായി മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള ഇന്ത്യയുടെ അവകാശം പരമാധികാരപരമായി തുടരുന്നു.
NRI
സൗത്ത് കരോലിന: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡൻ. സൗത്ത് കരോലിനയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ ജനപ്രീതി ഇടിയുന്ന പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ ഈ കടന്നാക്രമണം. റിക്കാർഡ് ദൈർഘ്യമുള്ള ട്രംപിന്റെ "സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തെ "അദ്ദേഹം ഇപ്പോഴും സംസാരിക്കുകയാണോ?' എന്ന് ബൈഡൻ പരിഹസിച്ചു.
മിനസോടയിൽ ഐസിഇ ഉദ്യോഗസ്ഥരുടെ വെടിവയ്പിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ട്രംപ് മൗനം പാലിക്കുന്നതിനെ ബൈഡൻ വിമർശിച്ചു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം "ഇരുണ്ട ദിനങ്ങളാണെന്ന്' അദ്ദേഹം പറഞ്ഞു.
അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ട്രംപിന്റെ നടപടികൾക്കെതിരേ ജനരോഷം ഉയരുകയാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. താൻ അധികാരം ഒഴിഞ്ഞപ്പോൾ അതിർത്തി കടന്നുള്ള വരവ് ട്രംപിന്റെ ആദ്യ കാലഘട്ടത്തേക്കാൾ കുറവായിരുന്നുവെന്നും ബൈഡൻ അവകാശപ്പെട്ടു.
NRI
ചങ്ങനാശേരി: തച്ചങ്കരി പരേതരായ കുട്ടപ്പൻ - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഡോ. ചെറിയാൻ തച്ചങ്കരി (76, റിട്ട. പ്രഫസർ ജോർജിയ യൂണിവേഴ്സിറ്റി, യുഎസ്എ) അന്തരിച്ചു.
ഭാര്യ: പൗളീൻ. പരേതൻ ഹാർവാർഡ് യൂണിവേഴ്സിറ്റി ഉൾപ്പടെ ലോകത്തിലെ നിരവധി യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്നു.
NRI
കുവൈറ്റ് സിറ്റി: ഇറാനിൽ യുഎസ്, ഇസ്രയേൽ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ കുവൈറ്റിൽ കനത്ത ജാഗ്രത. കുവൈറ്റിൽ നിന്ന് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും കുവൈറ്റ് വ്യോമയാന അധികൃതർ റദ്ദാക്കി.
അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന രാജ്യമാണ് കുവൈറ്റ്. ഇത് കൊണ്ട് തന്നെ അമേരിക്കക്ക് എതിരേ ഇറാൻ നടത്തിയേക്കാവുന്ന പ്രത്യാക്രമണങ്ങൾ അതീവ ഗൗരവമയാണ് കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വീക്ഷിക്കുന്നത്.
സംഘർഷം തുടർന്നാൽ വരും മണിക്കൂറുകളിൽ കുവൈറ്റ് കൂടുതൽ മുൻ കരുതൽ നടപടികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
International
ടെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണിയാണ്.
ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഘാതകരായ ഈ ഭീകര ഭരണകൂടത്തെ ആണവായുധങ്ങൾ നേടാൻ അനുവദിക്കരുത്. അത് മാനവികതയെ ഭീഷണിപ്പെടുത്താൻ അവരെ സഹായിക്കും.
സംയുക്ത നടപടി ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ വിധി സ്വന്തം കൈയിലെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപും സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.
International
മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെ സംയുക്ത ആക്രമണത്തിന് മറുപടിയുമായി ഇറാൻ. വരും മണിക്കൂറുകളിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയുടെ അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.
ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഭീഷണിയുടെ പശ്ചാത്തലത്തിൽ അമേരിക്കയും ഇസ്രായേലും കപ്പലുകൾ സുരക്ഷിത താവളത്തിലേക്ക് മാറ്റി. മുൻകാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈൻ ആക്രമണമാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ഒന്നിന് ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ.
ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർഥനാപൂർവം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർഥിക്കാം. ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു
അന്നേ ദിവസം ഭദ്രാസനം തയാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ ചെയ്തതുപോലെ "പുൾ പിറ്റ് ചേഞ്ച്' (പ്രസംഗപീഠം കൈമാറ്റവും) ക്രമീകരിച്ചിട്ടുണ്ട്.
ഭദ്രാസന ഞായറാഴ്ച കളക്ഷൻ സ്വന്തം ഇടവകയിൽ ക്രമീകരിക്കാനും വിസിറ്റിംഗ് ഇടവകയിൽ പിരിവ് ഏകോപിപ്പിക്കാനുമുള്ള ചുമതല വികാരിമാർക്കായിരിക്കും. ഭദ്രാസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഉദാരമായി സംഭാവന നൽകുവാൻ എല്ലാ അംഗങ്ങളോടും തിരുമേനി അഭ്യർഥിച്ചിട്ടുണ്ട്.
ഞായറാഴ്ചത്തെ സ്തോത്രകാഴ്ചയിലൂടെയും വ്യക്തിഗത സംഭാവനകളിലൂടെയും ലഭിക്കുന്ന തുക എത്രയും വേഗം ഭദ്രാസന ഓഫിസിലേക്ക് അയക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
International
വാഷിംഗ്ടൺ: അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ ഇറാനിൽ സംയുക്ത ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്.
അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ സൈനിക നീക്കം. ആക്രമണം അനിവാര്യമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാനിൽ അമേരിക്കൻ ഇസ്രയേൽ സൈന്യം വലിയ തോതിലുള്ള സംയുക്ത ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ നാവികസേനയേയും മിസൈൽ കേന്ദ്രങ്ങളേയും തകർക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീർഘദൂര മിസൈൽ ഇറാൻ നിർമിക്കാൻ ശ്രമിച്ചു. ചെയ്യരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സായുധസേനയുടെ ശക്തിയെ ആരും വെല്ലുവിളിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ നടപടി അനിവാര്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങളിൽ ഭയമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിലായിരിക്കില്ലെന്നും ഇറാന്റെ മുന്നറിയിപ്പിൽ പറയുന്നു.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദർശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച നടക്കും. തൃശൂർ പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മകനാണ്.
പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനായ സ്കറിയ കെ.എസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനയറായിരുന്നു
പൊതുദർശനം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ.
സംസ്കാര ശുശ്രൂഷ ഡാളസ് ബൈബിൾ ചാപ്പലിന്റെ മുഖ്യകാർമികത്വത്തിൽ ശനിയാഴ്ച രാവിലെ 10:30 മുതൽ 11:45 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റ്ൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX).
തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: നവീൻ സ്കറിയ - 408 859 7614liv.
NRI
ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം നടന്നു. ഹൂസ്റ്റണിലെ സിഎസ്ഐ സീനിയർ വൈദികൻ റവ. ജേക്കബ് ജോർജ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് നാം 615-ാമത് സെഷൻ പിന്നിട്ട് 616-ലേക്ക് പ്രവേശിക്കുമ്പോൾ, കഴിഞ്ഞ കാലമത്രയും നമ്മെ നടത്തിയ ദൈവത്തിന് സ്തോത്രം ചെയണമെന്നും നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തിൽ സന്തോഷത്തോടെയും നന്ദിയോടെയും ചെലവഴിക്കാനും നമുക്ക് സാധിക്കണം.
നമ്മുടെ ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം. ജീവിതത്തിലെ തിരക്കുകൾക്കിടയിലും ലളിതമായ കാര്യങ്ങളിൽ പോലും ദൈവത്തെ ഓർത്തുകൊണ്ട് ഓരോ കാര്യങ്ങളും അവന്റെ സന്നിധിയിൽ സമർപ്പിക്കണമെന്നു റവ. ജേക്കബ് ജോർജ് ഉദ്ബോധിപ്പിച്ചു.
കയീന്റെയും ഹാബേലിന്റെയും വഴിപാടുകൾ: ഉല്പത്തി പുസ്തകം നാലാം അധ്യായത്തിൽ നാം വായിക്കുന്നത് പോലെ, കയീൻ നിലത്തെ ഫലങ്ങളിൽ നിന്നും യഹോവയ്ക്ക് വഴിപാട് അർപ്പിച്ചു.
എന്നാൽ നമ്മുടെ വഴിപാടുകൾ വെറുമൊരു ചടങ്ങായി മാറരുത്. ഹൃദയപരമാർഥതയോടെയും ദൈവത്തിന് പ്രസാദകരമായ രീതിയിലും ആയിരിക്കണം നമ്മുടെ സമർപ്പണങ്ങളെന്നും അച്ചൻ ഓർമിപ്പിച്ചു
നാം നന്മയുള്ളവരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ലോകം നമ്മെ ഒരുപക്ഷേ ഒഴിവാക്കിയേക്കാം, എന്നാൽ നമ്മുടെ ഉള്ളിൽ ദൈവത്തിന്റെ ആത്മാവ് ഉള്ളതുകൊണ്ട് നാം അനുഗ്രഹിക്കപ്പെട്ടവരാണ്.
പ്രായമായവരോടും കുഞ്ഞുങ്ങളോടും ഒരുപോലെ സ്നേഹത്തോടെയും കരുതലോടും കൂടെ പെരുമാറാൻ നമുക്ക് സാധിക്കണം. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു സന്ദേശമായി മാറട്ടെ എന്ന് പറഞ്ഞ് അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു
ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സ്വാഗതമാശംസിച്ചു. പുതിയ ജന്മദിനവും വിവാഹ വാർഷീകവും ആഘോഷിക്കുന്നവർക്ക് ഇന്റർനാഷണൽ പ്രയർലൈനിന്റെ ആശംസകൾ അറിയിച്ചു.
ചടങ്ങിൽ ജയരാജ് തോമസ് (രാജു, ഡെട്രോയിറ്റ്) പ്രാരംഭ പ്രാർഥന നിർവ്വഹിച്ചു. നിശ്ചയിക്കപ്പെട്ട പാഠ ഭാഗം ഉല്പത്തി പുസ്തകം നാലാം അധ്യായം ഒന്ന് മുതൽ ഏഴ് വരെയുള്ള വാക്യങ്ങൾ ലിസ തോമസ് (ഡെട്രോയിറ്റ്) വായിച്ചു .
മധ്യസ്ഥ പ്രാർഥനയ്ക്ക് ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) നേതൃത്വം നൽകി. ടി.എ. മാത്യു (ഹൂസ്റ്റൺ) നന്ദി അറിയിച്ചു. സമാപന പ്രാർഥനയും ആശീർവാദവും റവ.ഡോ. ഇട്ടി മാത്യൂസ് (ഡെട്രോയിറ്റ്) നിർവഹിച്ചു.
ഷിജു ജോർജ്, ജോസഫ് ടി. ജോർജ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു. ഇന്റർനാഷണൽ പ്രയർലൈനിന്റെ 616-ാമത് സെഷൻ അടുത്ത ചൊവ്വാഴ്ച (മാർച്ച് മൂന്ന്) നടക്കും.
ഡെട്രോയിറ്റ് സിഎസ്ഐ സഭയിലെ റവ.ഡോ. ഇട്ടി മാത്യൂസ് ആയിരിക്കും അടുത്ത ആഴ്ചയിലെ മുഖ്യപ്രഭാഷകനെന്നു ടി.എ. മാത്യു അറിയിച്ചു.
NRI
ഫിലാഡൽഫിയ: ഫൊക്കാന കണ്വൻഷന് വേണ്ടിയുള്ള രജിട്രേഷൻ കിക്കോഫ് ഫിലഡൽഫിയയിൽ സംഘടിപ്പിക്കും. മാർച്ച് ഏഴിന് അഞ്ചിന് മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിലാണ് (7733 കാസ്റ്റർ അവന്യു) പരിപാടികൾ സംഘടിപ്പിക്കുന്നത്.
പെൻസിൽവേനിയ റീജിയൺ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, മറ്റ് ഫൊക്കാന ഭാരവാഹികളും പെൻസിൽവേനിയ റീജിയണിലെ അംഗ സംഘടന പ്രസിഡന്റുമാരും ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും.
കിക്കോഫിനോടനുബന്ധിച്ച് ഫൊക്കാന റീജിയൺ സ്പ്ലെലിംഗ് ബീ കോന്പറ്റീഷനും ഫൊക്കാന മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി സാമുവൽ - 267 686 1882, മില്ലി ഫിലിപ്പ് - 215 620 6290.
NRI
കടപ്ലാമറ്റം: കമ്യുണിറ്റി ആക്റ്റിവിസ്റ്റ് തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര - 95) കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. പാലാ മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ് - അന്ന ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ് പരേതനായ കെ.ടി. ജോസഫ് കൂവള്ളൂര്‍ കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന ഇടവക അംഗം. മക്കള്‍: തോമസ് കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്), ജോസ് ജോസഫ് കൂവള്ളൂര്‍ (വെമ്പള്ളി), റോസ കെ.ജെ. പുളിക്കപ്പറമ്പില്‍ (കുറുപ്പന്തുറ), അഗസ്റ്റിന് ജോസഫ് കൂവള്ളൂര്‍, സെലിന് തോമസ് ഉറുമ്പേല്‍ (ചേര്‍പ്പുങ്കല്‍), ലൂക്കോസ് ജെ. കൂവള്ളൂര്‍ (ജോസ്ഗിരി), സക്കറിയ ജോസഫ് കൂവള്ളൂര്‍ (പോട്ടക്കേറില്‍ - സ്ലീവാപുരം), റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍ (കടപ്ലാമറ്റം).
മരുമക്കള്‍: സിസിലി തോമസ് കൂവള്ളൂര്‍ ഓരത്തേല്‍ (കുറുപ്പന്തുറ), ഏലിയാമ്മ പാലവേലില്‍ (പട്ടിത്താനം). പി.യു.ജോസഫ് പുളിക്കപ്പറമ്പില്‍ (കുറുപ്പന്തുറ), തോമ്മാച്ചന് ഉറുമ്പേല്‍ (ചേര്‍പ്പുങ്കല്‍), ലിസി ലൂക്കോസ് നിരവത്ത് ഉന്നംതടത്തില് (വയലാ), മിനി വര്‍ഗീസ് പോട്ടക്കേരില്‍ (സ്ലീവാപുരം), ജയ്മോള്‍ റോബര്‍ട്ട് കൂവള്ളൂര്‍ - ആലയ്ക്കല്‍ - വെറ്റിലപ്പാറ (മുന്‍ കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ്).
കൊച്ചുമക്കള്‍: അന്ജലി മാത്യു - കാലിഫോര്‍ണിയ, ജോസഫ് തോമസ് കൂവള്ളൂര്‍ - ന്യൂയോര്‍ക്ക്, ജിന്‍സി ജോസ് - യുകെ, റോസിലിന് രാജു - വെമ്പള്ളി, എലിസബത്ത് ജോമറ്റ് - യുകെ, ആല്ബിന് ജോസഫ് - ഓസ്ട്രേലിയ, ബിബിന്‍ ജോസഫ് - ഓസ്ട്രേലിയ, ചിഞ്ചു ക്ലെമന്റ് - അര്‍ബന്‍ ബാങ്ക് കീഴൂര്‍, ജിസ്മി ജോബിള്‍ - ന്യൂസിലൻഡ്, ജെസ്ലിന് ജമിസ് - ഓസ്ട്രേലിയ, ജോബിന് ലൂക്കോസ് കൂവള്ളൂര്‍ - ഗുജറാത്ത്, മെര്ലിന് ലൂക്കോസ് കൂവള്ളൂര്‍ - സ്കോട്ട്ലൻഡ്, മാര്‍ഗരറ്റ് സകറിയാ-ദുബായി, ജൂഡി സകറിയ-മൈസൂര്‍, ജോര്‍ജ് സകറിയ - സ്ലീവാപുരം, റവ.ഫാ.ജോസഫ് കൂവള്ളൂര്‍- പാലാ രൂപത കാനഡാ പ്രോവിന്‍സ്, റ്റിന്റു മരിയ - കുവൈറ്റ്.
സന്തോഷ് ജോർജ് കുളങ്ങര സഹോദര പുത്രന്റെ പുത്രനാണ്. സംസ്കാരം വ്യാഴാഴ്ച അഞ്ചിന് വീട്ടില്‍ കൊണ്ടുവരുകയും വെള്ളിയാഴ്ച 10.30ന് കടപ്ലാമറ്റം സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വച്ച് സംസ്ക്കാര ശുശ്രൂഷകള്‍ക്കു ശേഷം പള്ളി വക കുടുംബ കല്ലറയില്‍ അടക്കുന്നതുമായിരിക്കും.
തോമസ് കൂവള്ളൂര്‍: +1 914 409 5772.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഫൊക്കാന മുൻ പ്രസിഡന്റും സാംസ്കാരിക, മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗീസിനെ (ഫ്ലോറിഡ) തെരഞ്ഞെടുത്തു.
കമ്മീഷൻ അംഗങ്ങളായി ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി. ജോൺ (കാനഡ), ട്രസ്റ്റി ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര (ന്യൂയോർക്ക് ) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെനിസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിൽ വച്ചാണ് 2026-28 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
ജോർജി വർഗീസ് ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, തെരഞ്ഞെടുപ്പ് കമ്മീഷണർ, കേരള കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിൽ സജീവ സാന്നിധ്യമായ ജോർജി വർഗീസ് ഫൊക്കാനയുടെ പൊതുസമ്മതനായ പ്രവർത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്.
ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ്, ലോക കേരള സഭാംഗം, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ്, സെക്രട്ടറി, അഡ്വൈസറി ബോർഡ് ചെയർമാൻ, മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മെമ്പർ, സൗത്ത് ഫ്ലോറിഡ ചർച്ച് വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ സർവീസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന ജോർജി വർഗീസ്, തിരുവല്ല കവിയൂർ സ്വദേശിയാണ്.
ജോൺ പി. ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡന്റ്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തു തവണ ടോറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെമ്പർ, കമ്മിറ്റി മെമ്പർ, ഇലക്ഷൻ കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോൺ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.
ബിജു ജോൺ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറിയും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ ട്രെഷററും അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ ജോ. ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം ട്രൈബൂൺ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
കേരള എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോഓർഡിനേറ്റർ, കീൻ ലോംഗ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്ററിന്റെ ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായിയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളതും നിലവിൽ ന്യൂയോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിലെ സൂപ്പർവൈസറും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.
NRI
ഡിട്രോയിറ്റ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർലെെൻ ചൊവാഴ്ച സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ (615-ാമത്) റവ. ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ്റ് ഓഫ് ചർച് സൗത്ത് ഇന്ത്യ ഹൂസ്റ്റൺ) ടെക്സസിലെ ഹൂസ്റ്റണിൽ നിന്നും സന്ദേശം നല്കുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ. ജേക്കബ് ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവരുടെയും പ്രാർഥനാപൂർവമായ പങ്കാളിത്തം സംഘാടകർ അഭ്യർഥിച്ചു.
ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) - 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) - 586 216 0602 (കോഓർഡിനേറ്റർ).
NRI
ന്യൂയോർക്ക്: യാക്കോബായ സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിലെ സീനിയർ വൈദികനായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ പുരോഹിത ജീവിതത്തിന് 2026 ഫെബ്രുവരി 24ന് 50 വർഷം പൂർത്തിയാകുന്നു.
അമേരിക്കൻ അതിഭദ്രാസനത്തിൽ യെൽദൊ മോർ തീത്തോസിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിന്റെ വിവിധ ആത്മീയ - ഭരണപര പ്രവർത്തനങ്ങളിൽ ചട്ടത്തിൽ അച്ചന്റെ സമർപ്പിത സേവനം ശ്രദ്ധേയമായ പങ്കുവഹിച്ചു. അതിന് മുൻപ് കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും പൊതുമണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
1952 ഓഗസ്റ്റ് ഒമ്പതിന് കുമരകത്ത് നെല്ലാനിക്കൽ കുടുംബത്തിൽ പരേതനായ തോമസ് വർഗീസിന്റെയും വാകത്താനം പ്ലാപ്പറമ്പിൽ കുടുംബത്തിൽപ്പെട്ട വളളാംകടവിൽ പരേതയായ അച്ചാമ്മ തോമസിന്റെയും മൂത്ത പുത്രനായി ജനിച്ചു.
1974 നവംബർ 25ന് പെരുമ്പിള്ളി തിരുമേനിയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1975 നവംബർ രണ്ടിന് യൗപതിയാകീനോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1976 ഫെബ്രുവരി 22ന് തിരുമേനിയുടെ തൃക്കരങ്ങളാൽ പൂർണ ശെമ്മാശനായി.
മലങ്കര സഭയുടെ മഹാനായ ദിവ്യസാക്ഷിയും ആത്മീയ പ്രഭയായ പുണ്യശ്ലോകനായ പെരുമ്പള്ളീ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്നാണ് തിരുവചന ശുശ്രൂഷയുടെ എല്ലാതലത്തിലുമുള്ള മഹത്വപൂർണ തുടക്കം ലഭിച്ചത്.
NRI
ന്യൂയോർക്ക്: ഫ്ലോറൽ പാർക്കിലെ ഔർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. മാർച്ച് 13, 14 തീയതികളിൽ മലയാളത്തിൽ നടത്തപ്പെടുന്ന ഈ ആത്മീയ ധ്യാനം ഫാ. ഡയസ് ആന്റണിയാണ് നയിക്കുക.
ബ്രൂക്ലിൻ രൂപതയുടെ ഇന്ത്യൻ ലാറ്റിൻ റൈറ്റ് അപോസ്തോലേറ്റിന്റെ മുൻകൈയോടെ സംഘടിപ്പിക്കപ്പടുന്ന ഈ ആല്മീയ നവീകരണ അവസരത്തിലേക്ക് താത്പര്യമുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അപോസ്തോലേറ്റ് കോഓർഡിനേറ്റർ ഫാ. റോബർട്ട് അമ്പലത്തിങ്കൽ അറിയിച്ചു.
നോമ്പുകാലത്ത് വിശ്വാസികളിൽ ഒരു ആത്മീയ നവീകരണത്തിനു അവസരം നൽകുക എന്നതാണ് ധ്യാനം കൊണ്ടുദേശിക്കുന്നത്. ധ്യാനത്തിലെ വൈകാരികവും ധൈഷണികവും ആത്മീയവുമായ പ്രസംഗം, നയിക്കപ്പെടുന്ന പ്രാർഥന, ശാന്തമായ വിചിന്തനം, വേദ ഗ്രന്ഥത്തിൽ നിന്നുള്ള പ്രചോദനം, പരസ്പര ആശയ വിനിമയം എന്നിവ പങ്കെടുക്കുന്നവരിൽ ജീവിതത്തെ ആത്മീയ കാഴ്ചപ്പാടോടെ അവലോകനം ചെയ്യുന്നതിനും മനസാന്തരത്തിനും ജീവിതത്തിലെ വീഴ്ചകളിൽ നിന്ന് ആത്മീയമായ ഉയർച്ചയ്ക്കും പ്രായശ്ചിത്തത്തിനും വഴി ഒരുക്കും.
ദൈനം ദിന ജീവിതത്തിൽ പലപ്പോഴും നമ്മൾ അവഗണിക്കുകയോ ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന ബാഹ്യ ബന്ധങ്ങളെയും സ്വന്തം പെരുമാറ്റങ്ങളെയും നടപടികളെയും ഉപാധികളില്ലാത്ത കാഴ്ചപ്പാടോടെ കണ്ട് മാനസികആത്മീയ സമാധാനത്തിനും സമാധാനത്തിനും മാനുഷിക ബന്ധങ്ങളിൽ നല്ലതായ മാറ്റങ്ങൾ വരുത്തുന്നതിനും നോമ്പു ധ്യാനങ്ങൾ പൊതുവെ സഹായകമാകാറുണ്ട്.
ധ്യാനം നയിക്കുന്ന ഫാ. ഡയസ് ആന്റണി സ്വതസിദ്ധമായ ലാളിത്യത്തിലൂടെ, വിനയത്തിലൂടെ, ചിന്തോദീപകവും പ്രതിഫലനോൽഭവുമായ കൊച്ചു കൊച്ചു പ്രസംഗങ്ങളിലൂടെ അനേകായിരം പേരെ ആകർഷിക്കുകയും അവരിൽ ആത്മീയ സ്വാധീനം ചെയ്യുകയും ചെയ്തിട്ടുള്ള ഒരു വൈദികനാണ്.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ യുട്യൂബ് വിഡിയോകൾ ദശലക്ഷങ്ങളുടെ മതിപ്പ് നേടിയിട്ടുണ്ട്. പെൻസിൽവേനിയയിൽ ഇടവകാ സേവനം ചെയ്യുന്ന ഫാ. ഡയസ് ആന്റണി മാർച്ച് 12 രാത്രി ഏഴു മുതൽ ഒൻപതു വരെയും 13ന് രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം നയിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. റോബർട്ട് അമ്പലത്തിങ്കൽ (718 490 5057), ബിന്ദു കോയിപ്പറമ്പിൽ (718 344 9140), പ്രീജിത് പൊയ്യത്തുരുത്തി (516 200 3221), ടിം ഗ്ലാഡ്സൺ ചെറിയപറമ്പിൽ (9176794552), സജിത്ത് പനയ്ക്കൽ (516 418 8305).
ധ്യാനത്തിൽ പങ്കെടുക്കുന്നതിന് ഫ്ലയറിലെ ക്യൂ ആർ കോഡ് ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Todays Story
അനന്തമായ സാധ്യതകളുടെയും മാനുഷിക പുരോഗതിയുടെയും ആസ്ഥാനമായാണ് കാലിഫോർണിയയിലെ സിലിക്കൺ വാലി ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കുന്നത്. ലോകത്തെ മാറ്റിമറിച്ച ഗൂഗിളും ആപ്പിളും മെറ്റയും ഉൾപ്പെടെയുള്ള ടെക് ഭീമന്മാരുടെ ഉദയം അവിടെയായിരുന്നു.
എന്നാൽ, ആധുനിക ലോകത്തിന്റെ വിധി നിർണയിക്കുന്ന ഈ വിപ്ലവകാരികളുടെ ധാർമികതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്ന വമ്പൻ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമായ "എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവന്നതോടെ, സാങ്കേതിക വിദ്യയുടെ പിന്നിലെ അധികാര കേന്ദ്രങ്ങളിൽ പടർന്നുകിടക്കുന്ന അവിശുദ്ധ ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ചിത്രമാണ് തെളിയുന്നത്.
കുപ്രസിദ്ധ കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ എന്ന നിഗൂഢ വ്യക്തിത്വം എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരെയും ബുദ്ധിജീവികളെയും തന്റെ സ്വാധീനവലയത്തിലാക്കിയതെന്നത് വെറും ഗോസിപ്പുകൾക്കപ്പുറം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന രേഖകളിൽ സിലിക്കൺ വാലിയിലെ അതികായന്മാരുടെ പേരുകൾ ആവർത്തിച്ചു വരുന്നു എന്നത് സാങ്കേതിക ലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ്.
NRI
ഷിക്കാഗോ: അമേരിക്കയിലെ പ്രമുഖ പൗരാവകാശ നേതാവും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ അനുയായിയുമായ ജെസ്സി ജാക്സൺ (84) അന്തരിച്ചു. ഷിക്കാഗോയിലെ വസതിയിലായിരുന്നു അന്ത്യം.
മികച്ച പ്രഭാഷകനും ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവുമായിരുന്ന ജാക്സൺ 1984, 86 വർഷങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2017 മുതൽ പാർക്കിൻസൺസ് രോഗത്തിനു ചികിത്സയിലായിരുന്നു.
പതിനാറു വയസുള്ള ഹൈസ്കൂൾ വിദ്യാർഥിനിയുടെ മകനായി സൗത്ത് കരോളിനയിലെ ഗ്രീൻവില്ലിൽ 1941ൽ ജനിച്ച ജാക്സൺ, അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്ന വംശീയവെറിയുടെ കയ്പു രുചിച്ചാണു വളർന്നത്.
നോർത്ത് കരോളിന അഗ്രികൾച്ചറൽ ആൻഡ് ടെക്നിക്കൽ കോളജ് വിദ്യാർഥിയായിരിക്കേയാണ് പൗരാവകാശ മുന്നേറ്റങ്ങളിൽ ആകൃഷ്ടനായതും മാർട്ടിൻ ലൂഥർ കിംഗിന്റെ അനുയായി ആകുന്നതും. ഇതിനിടെ ഷിക്കാഗോ തിയോളജിക്കൽ സെമിനാരി പഠനത്തിനുശേഷം ബാപ്റ്റിസ്റ്റ് സഭാ മിനിസ്റ്ററായും നിയമിക്കപ്പെട്ടു.
ഷിക്കാഗോയിലെ ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ കോയലീഷൻ തുടങ്ങിയ പൗരാവകാശ പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ്. പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ആഫ്രിക്കൻ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്.
യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെടുന്നതിൽ ജാക്സൺ വഹിച്ച പങ്ക് ബറാക് ഒബാമ അംഗീകരിച്ചിരുന്നു. ഇതേസമയം ഒബാമയും ജാക്സണും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു.
NRI
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ നിരത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വ്യാപക പരിശോധനയില്‍ രണ്ടായിരത്തോളം ഡ്രൈവര്‍മാരെയും വാഹനങ്ങളെയും പിടികൂടി.
ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്ട്രേഷന് നടത്തിയ "ഓപ്പറേഷന് സേഫ് ഡ്രൈവ്' എന്ന പദ്ധതിയിലൂടെയാണ് നടപടി. ജനുവരി 13 മുതല്‍ 15 വരെ നടന്ന മൂന്ന് ദിവസത്തെ പരിശോധനയുടെ വിവരങ്ങള്‍ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ഈ മാസം ഒമ്പതിനാണ് പുറത്തുവിട്ടത്.
പിടികൂടിയവരില്‍ ഏകദേശം 500-ഓളം ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്തത് അവര്‍ക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതിനാലാണ്. റോഡ് ചിഹ്നങ്ങള്‍ വായിക്കാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
8,215 പരിശോധനകളിലായി 704 ഡ്രൈവര്‍മാരെയും 1,231 വാഹനങ്ങളെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ചതിനും രാജ്യത്ത് അനധികൃതമായി താമസിച്ചതിനുമായി 56 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കന്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ഷോണ്‍ ഡഫി വ്യക്തമാക്കി. അടുത്തിടെ നടന്ന പല വാഹനാപകടങ്ങളിലും അനധികൃത കുടിയേറ്റക്കാരായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.
NRI
ഓസ്റ്റിൻ: റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഏബ്രഹാം ജോർജ് വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ നേതൃത്വകാലത്ത് കൈവരിച്ച പ്രധാന നിയമനിർമാണ വിജയങ്ങളും പാർട്ടിയുടെ സംഘടനാപരമായ വളർച്ചയും അദ്ദേഹം ഈ പ്രഖ്യാപനത്തിൽ പ്രധാനമായി ചൂണ്ടിക്കാട്ടി.
ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി തന്റെ നേതൃത്വത്തിൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചതായി ഏബ്രഹാം ജോർജ് വ്യക്തമാക്കി. പുതിയ ടെക്സസ് നിയമസഭാ സമ്മേളനത്തിൽ റിപ്പബ്ലിക്കൻ പാർട്ടി കൈവരിച്ച നിയമനിർമാണ വിജയങ്ങളും ചെയർമാൻ വിശദീകരിച്ചു.
പാർട്ടി മുൻഗണന നൽകിയ 43 ബില്ലുകൾ വിജയകരമായി പാസാക്കാൻ കഴിഞ്ഞതിനെ അദ്ദേഹം സംസ്ഥാനത്തെ സംരക്ഷണവാദ പ്രസ്ഥാനത്തിന്റെ ഐക്യത്തിന്റെയും ശക്തിയുടെയും തെളിവായി വിശേഷിപ്പിച്ചു.
ടെക്സസ് ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷം കൂടുതൽ വിപുലീകരിക്കാൻ കഴിഞ്ഞതായും ഇതിലൂടെ ലോൺസ്റ്റാർ സംസ്ഥാനത്ത് പാർട്ടിയുടെ രാഷ്ട്രീയ ആധിപത്യം കൂടുതൽ ശക്തിപ്പെട്ടതായും ജോർജ് പറഞ്ഞു.
ഭാവിയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച ഏബ്രഹാം ജോർജ്, കൂടുതൽ സംരക്ഷണവാദ സമീപനമുള്ള 90-ാമത് ടെക്സസ് നിയമസഭയുമായി ചേർന്ന് അടിസ്ഥാന സംരക്ഷണ മൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പാർട്ടി തയാറെടുക്കുകയാണെന്ന് അറിയിച്ചു.
പരിചയസമ്പന്നനും തെളിയിച്ച നേതൃത്വവുമാണ് മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ആവശ്യമായതെന്ന് ചൂണ്ടിക്കാട്ടിയ ഏബ്രഹാം ജോർജ്, സംരക്ഷണ മൂല്യങ്ങളിലും പാർട്ടി ശക്തിപ്പെടുത്തലിലും പ്രതിബദ്ധനായ നേതാവായി വീണ്ടും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സസിന്റെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് ആവർത്തിച്ചു.
NRI
അറ്റ്ലാന്റാ: വചനപ്രഘോഷകനും സംഗീത സംവിധായകനും വേൾഡ് പീസ് മിഷൻ ചെയർമാനും ഫാമിലി കൗൺസിലറുമായ ഡോ. സണ്ണി സ്റ്റീഫൻ ജൂൺ മാസം അമേരിക്കയിലെത്തുന്നു.
ബൈബിൾ കൺവൻഷൻ, ഫാമിലി റിട്രീറ്റ്, വിമൻ എംപവർമെന്റ് പ്രോഗ്രാം തുടങ്ങി ഒക്ടോബർ 31 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ അദ്ദേഹം ശുശ്രൂഷകൾ നടത്തുന്നു.
ആഴമേറിയ തിരുവചന ജ്ഞാനത്തോടെ ഡോ. സണ്ണി സ്റ്റീഫൻ നൽകുന്ന ലളിതമായ ക്ലാസുകളും പ്രായോഗിക പാഠങ്ങളും ഒരിക്കലും മറക്കാനാവാത്ത ദൈവാനുഭവമാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം മാത്യു(സണ്ണിച്ചൻ) - 678 866 5336, താരാ കുര്യൻ - 423 316 8272.
[email protected], www.worldpeacemission.net
NRI
കരിമണ്ണൂർ: എബ്രഹാം ജോസഫ് അത്തിക്കൽ (കരിമണ്ണൂർ - തൊഴുപുഴ, 88) സ്വവസതിയിൽ വച്ച് അന്തരിച്ചു. ഭാര്യ മേരി എബ്രഹാം കോലത്ത് കൂടുംബാംഗമാണ്.
മക്കൾ: പരേതനായ ജോസൻ, ഡീന (കേരളം), ട്രീസാ, സ്റ്റെല്ല, സിസ്റ്റി (മൂവരും ന്യൂയോർക്ക്). മരുമക്കൾ: ഡാലി, ബേബി, ജോസ്, ജോർജ്, ജിയോ.
സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് കരിമണ്ണൂർ ഉള്ള സ്വവസതിയിൽ പൊതുദർശനം പ്രാർഥന. വെള്ളിയാഴ്ച രാവിലെ 11 മുതൽ സ്വവസതിയിൽ നിന്ന് ആരംഭിച്ചു.
തുടർന്ന് കരിമണ്ണൂർ സെന്റ് മേരീസ് കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ തിരുകർമങ്ങൾക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബേബി ആടുകൂഴിയിൽ - 1516395 1437.
Auto
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ അമേരിക്കയിൽനിന്നുള്ള ഉയർന്നശേഷിയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെങ്കിലും ഇന്ത്യൻ കാർ വിപണിയിൽ ഇതുണ്ടാക്കുന്ന സ്വാധീനം കുറവായിരിക്കും.
ഉയർന്ന എൻജിൻ ശേഷിയുള്ള യുഎസ് വാഹനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം വലിയൊരു അവസരമാകും. എന്നാൽ, ഘടനാപരമായ വെല്ലുവിളികളും നിയന്ത്രണങ്ങളും കാരണം പരിമിതമായ വാഹനങ്ങൾക്കു മാത്രമേ ഇവിടേക്കു പ്രവേശനം സാധ്യമാകൂ.
യുഎസിൽ നിർമിക്കുന്ന മിക്ക കാറുകളും ഇന്ത്യൻ ഡ്രൈവിംഗ് നിയമത്തിന് അനുയോജ്യമല്ല എന്നതാണ് പ്രധാന കാരണം. ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് (വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള) വാഹനങ്ങൾ നിർബന്ധമാണ്.
നിർദിഷ്ട കരാർ പ്രകാരം തുടക്കത്തിൽ ഇന്ത്യ 2500 സിസിക്കു മുകളിലുള്ള ഡീസൽ കാറുകളുടെയും 3000 സിസിക്ക് മുകളിലുള്ള പെട്രോൾ കാറുകളുടെയും ഇറക്കുമതി തീരുവ 50 ശതമാനമായി കുറയ്ക്കും.
നിലവിലുള്ള 110 ശതമാനത്തിൽനിന്നാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. പിന്നീട് പത്ത് വർഷത്തെ കാലയളവിൽ ഇത് 30 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ലെഫ്റ്റ് ഹാൻഡ് vs റൈറ്റ് ഹാൻഡ് ഡ്രൈവ്
യുഎസ് ഇടതുവശത്ത് ഡ്രൈവിംഗ് (എൽഎച്ച്ഡി) സീറ്റുള്ള വാഹനങ്ങളാണ് നിർമിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളും.
എൽഎച്ച്ഡിയിൽനിന്ന് ആർഎച്ച്ഡിയിലേക്കു മാറ്റുന്നത് വലിയ ചെലവേറിയതും സങ്കീർണവുമായ പ്രക്രിയയാണ്. വൻതോതിൽ വിൽപ്പന ഉറപ്പില്ലെങ്കിൽ വാഹനനിർമാതാക്കൾ സാധാരണയായി ഇത്തരം മാറ്റങ്ങൾ വരുത്താൻ തയാറാകില്ല.
ഫോർഡ് മസ്താംഗ് മാത്രം
അമേരിക്കൻ വാഹനനിർമാതാക്കളിൽ 3000 സിസിക്കു മുകളിൽ ശേഷിയുള്ള വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള പെട്രോൾ മോഡൽ ലഭ്യമായ ഏക ബ്രാൻഡ് ഫോർഡ് ആണ്.
ഫോർഡിന്റെ പ്രശസ്തമായ മസ്താംഗ് മാത്രമാണ് കന്പനി നേരിട്ട് ഫാക്ടറിയിൽനിന്ന് തന്നെ ആർഎച്ച്ഡി കോണ്‍ഫിഗറേഷനിൽ നിർമിക്കുന്ന ഏക അമേരിക്കൻ മോഡൽ.
2016ൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മസ്താംഗ് വി8 എൻജിൻ കരുത്തും ആഗോള പ്രശസ്തിയും കാരണം വാഹനപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
ഉയർന്ന വിലയും കുറഞ്ഞ ആവശ്യകതയും മാറിക്കൊണ്ടിരിക്കുന്ന എമിഷൻ നിയമങ്ങളും കാരണം ഈ വാഹനം അഞ്ചുവർഷത്തിനുള്ളിൽ നിർത്തലാക്കി.
2021ൽ ഫോർഡ് ഇന്ത്യയിൽനിന്ന് പിന്മാറിയെങ്കിലും പുതിയ വ്യാപാരച്ചട്ടക്കൂടിൻ കീഴിൽ തിരിച്ചുവരാൻ സാധ്യതയുള്ള ഒരേയൊരു ബ്രാൻഡ് മസ്താംഗ് മാത്രമാണ്.
ഫോർഡിന്റെ മറ്റ് മോഡലുകളുടെ എൻജിൻ ശേഷി കുറയ്ക്കുകയോ പൂർണമായും ഇലക്ട്രിക് കരുത്തിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ട്.
ജീപ്പ്: ഇന്ത്യയിലെ ശക്തമായ യുഎസ് ബ്രാൻഡ്
ഫോർഡിന്റെ പിൻവാങ്ങലിനുശേഷം നിലവിൽ ഇന്ത്യയിൽ സജീവമായുള്ള ഏറ്റവും വലിയ യുഎസ് ഓട്ടോമൊബൈൽ ബ്രാൻഡ് ജീപ്പ് ആണ്.
സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് പൂനയിലെ പ്ലാന്റിൽ റാംഗ് ളർ, ഗ്രാൻഡ് ചെറോക്കീ, കോംപസ് എന്നിവ പ്രാദേശികമായി നിർമിക്കുന്നു.
ചില ജീപ്പ് മോഡലുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയുടെ പ്രയോജനം ലഭിക്കുന്നു. പ്രാദേശിക അസംബ്ലിക്കു മുന്‍പ് അവ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ കിറ്റുകളായി ഇന്ത്യയിലേക്കു കൊണ്ടുവരുന്നു.
ഒഹായോയിലെ ജീപ്പിന്റെ ടോളിഡോ അസംബ്ലി കോംപ്ലക്സിൽ ആർഎച്ച്ഡി ജീപ്പ് വാഗണീർ നിർമിക്കുന്നുണ്ട്. എന്നാൽ, ഇവ 3000 സിസിക്കു താഴെയായതിനാൽ തീരുവ കുറയ്ക്കൽ പരിധിക്കു പുറത്താണ്.
ഈ ബ്രാൻഡ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.
ജനറൽ മോട്ടോഴ്സും കാഡിലാക്കും
മറ്റൊരു യുഎസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന് ഇന്ത്യയിൽ അത്ര മികച്ചൊരു ചരിത്രമല്ല ഉള്ളത്. ഷെവർലേ, ഒപ്പെൽ എന്നീ ബ്രാൻഡുകളിലൂടെ ഇന്ത്യയിൽ പ്രവർത്തിച്ച ജിഎം 2017ൽ ഇന്ത്യൻ വിപണി പൂർണമായി വിട്ടു.
ജിഎം അടുത്തിടെ കാഡിലാക് ലിറിക് എന്ന ഇലക്ട്രിക് എസ്യുവി ബ്രാൻഡ് നിർമിക്കാൻ ആരംഭിച്ചു. എന്നാൽ, പുതിയ തീരുവ ഘടനയ്ക്കു കീഴിൽ ഇളവുകൾക്ക് അർഹമായ രീതിയിലുള്ള ഇലക്ട്രിക് ഇതര ആർഎച്ച്ഡി കാഡിലാക് സെഡാനോ എസ്യുവികളോ കന്പനി നിർമിക്കുന്നില്ല.
ജിഎമ്മിന്റെ പക്കൽ വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന ഇന്ത്യക്ക് അനുയോജ്യമായ വാഹനങ്ങൾ നിലവിലില്ല.
ഇറക്കുമതി തീരുവയിൽ പ്രകടമായ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ആർഎച്ച്ഡി നിയമങ്ങൾ, എൻജിൻ ശേഷി പരിധികൾ, വലിയ പെട്രോൾ-ഡീസൽ എൻജിനുകളുടെ കുറഞ്ഞുവരുന്ന ലഭ്യത എന്നിവ കാരണം ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴി ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കാറുകളുടെ ഒരു പ്രവാഹം ഉണ്ടാകാൻ സാധ്യതയില്ല.
NRI
മണര്‍കാട്: ഐപിസി കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റും ഐപിസി പാമ്പാടി സെന്റര്‍ സ്ഥാപകനുമായ പരേതരായ പാസ്റ്റര്‍ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകള്‍ അന്നമ്മ ജെ. ശാമുവേല്‍ (കുഞ്ഞുമോള്‍- 78) യുഎസ്എയിലെ സിയാറ്റില്‍ അന്തരിച്ചു.
സംസ്കാരം ഏഴിനു രാവിലെ 11ന് സിയാറ്റില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ ജെഫ്രീസ് കെ. ശാമുവേല്‍. മക്കള്‍: ഡോ. ലത, ലിന. മരുമക്കള്‍: ദാനിയേല്‍ ബ്രൂബേക്കര്, ഡേവിഡ് ഹില്‍.
NRI
ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു.
മാതാവ്: സാറാമ്മ ജോൺ. മക്കൾ: റിൻസി, റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ (ബാബു താന്നിക്കൽ, ന്യൂയോർക്ക്), രാജു താന്നിക്കൽ.
സംസ്കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
NRI
റിച്ച്മണ്ട്: ഫോട്ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജിന്റെ പേരില്‍ കെട്ടിച്ചമച്ച ക്രിമിനല്‍ കേസില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിനെയും അദ്ദേഹത്തിന്റെ മുഴുവന്‍ ഓഫീസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജിന്റെ അഭിഭാഷകര്‍ ബുധനാഴ്ച ഫയല്‍ ചെയ്ത ഹര്‍ജി കോടതി ഫൈലില്‍ സ്വീകരിച്ചു.
കെ.പി. ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മിഡില്‍ടണിന്റെ ദുരൂഹമായ പെരുമാറ്റത്തെക്കുറിച്ച് ടെക്സസ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി അടുത്തിടെ ആരംഭിച്ച ക്രിമിനല്‍ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് ചെയ്തത്.
ബുധനാഴ്ച ഫയല്‍ ചെയ്ത കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കുകയും വിചാരണക്കെടുക്കുകയും ചെയ്തു എന്നത് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണ വിവരങ്ങള്‍ ഹാജരാക്കാന്‍ എജന്‍സിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
458-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ "ടെക്സസ് കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ 2എ.105 അനുസരിച്ച്, ഈ വിഷയവുമായി ബന്ധപ്പെട്ട ഗൂഡഡാലോചന കൃത്രിമ തെളിവുണ്ടാക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി ജില്ലാ അറ്റോര്‍ണി ബ്രയാന്‍ മിഡില്ടണ് നിയമ നിര്‍വഹണ ഏജന്‍സിയുടെ അന്വേഷണത്തിലാണ്, അദ്ദേഹത്തെ അയോഗ്യനാക്കണം' എന്ന് ആരോപിക്കുന്നു.
ആര്‍ട്ടിക്കിള്‍ 2A.105 പ്രകാരം "അയോഗ്യതയ്ക്കുള്ള അടിസ്ഥാനങ്ങള്‍' എന്ന സെക്ഷന്‍ ഉദ്ധരിച്ച് ‘വിശ്വസനീയമായ തെളിവുകള്‍ അഭിഭാഷകന് അവരുടെ പ്രോസിക്യൂട്ടറിയല്‍ അധികാരത്തിനുള്ളിലെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ അന്വേഷണത്തിന് വിധേയനാണെന്ന് കാണിക്കുന്നുണ്ടെങ്കില്‍, ആര്‍ട്ടിക്കിള്‍ 2എ.105 പ്രകാരം ഒരു ജില്ലാ അല്ലെങ്കില്‍ കൗണ്ടി അറ്റോര്‍ണിയെ അയോഗ്യനാക്കിയതായി ഒരു ജഡ്ജി പ്രഖ്യാപിക്കണം. അയോഗ്യത അഭിഭാഷകന്റെ അന്വേഷണത്തിലേക്കും അതിന്റെ ഫലമായുണ്ടാകുന്ന ഏതെങ്കിലും പ്രോസിക്യൂഷനിലേക്കും ഉള്ള ഡിഎയുടെ അധികാരം പരിമിതപ്പെടുത്തുന്നു' എന്ന് ആര്‍ട്ടിക്കൾ പറയുന്നു.
ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിന്റെ അഭിഭാഷകര്‍ എതിര്‍ത്ത ഹര്‍ജിയില്‍ വാദിക്കാന്‍ കെ.പി. ജോര്‍ജിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായി. സഹ-കൗണ്‍സല്‍ ജാരെഡ് വുഡ്ഫില്‍, ജഡ്ജി ഡേവിഡ് എം. മെഡിന എന്നിവരോടൊപ്പം ഹാജരായ ജോര്‍ജ് അഭിഭാഷകന് ടെറി യേറ്റ്സ്, കെ.പി. ജോര്‍ജ് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ക്രിമിനല്‍ പെരുമാറ്റത്തിന് ജില്ലാ അറ്റോര്‍ണി ബ്രയാന്‍ മിഡില്ടണിനെതിരേ ഒരു ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ ഒരു നിയമ നിര്‍വ്വഹണ ഏജന്‍സി തന്നെ ബന്ധപ്പെടുകയും അഭിമുഖം നടത്തുകയും ചെയ്തതായി പ്രിസൈഡിംഗ് ജഡ്ജി മാഗി ജറാമില്ലോയെ അറിയിച്ചു.
പ്രമേയത്തെയും വെള്ളിയാഴ്ചത്തെ കോടതി വിചാരണയെയും കുറിച്ച് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് പറഞ്ഞു. എനിക്കെതിരായ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതികാരവുമായി ബന്ധപ്പെട്ട് ബ്രയാന്‍ മിഡില്‍ടണിന്റെ ക്രിമിനല്‍ പെരുമാറ്റം നിയമ നിര്‍വഹണ ഏജന്‍സി അന്വേഷിക്കുന്നുണ്ടെന്ന് കേട്ടതില്‍ എനിക്ക് സന്തോഷമുണ്ട്.
ജോര്‍ജ് സോറോസ് പിന്തുണയുള്ള ബ്രയാന്‍ മിഡില്ടണ് പോലുള്ള ഡിസ്ട്രിക്ട് അറ്റോര്‍ണിയും അദ്ദേഹത്തിന്റെ തെമ്മാടികൂട്ടമായി മാറിയ ഓഫീസും അവരില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കണം, അവര്‍ അവരുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയും പൊതുജനങ്ങളുടെ വിശ്വാസം ലംഘിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന് തെരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് ആയ എന്നോട് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍, അദ്ദേഹത്തിന് ആരോടും ഇത് ചെയ്യാന്‍ കഴിയും. പൊതുജനങ്ങളെ സുരക്ഷിതരാക്കാന്‍ ബ്രയാന്‍ മിഡില്‍ടണിനെ തടയണമെന്ന് ജോര്‍ജ് വികാരഭരിതനായി കോടതിയില്‍ പറഞ്ഞു.
ഹര്‍ജിക്കൊപ്പം "കെ.പി. ജോര്‍ജിനെ എന്ത് വിലകൊടുത്തും ഞാന്‍ പൂട്ടും' എന്ന ബ്രയാന്‍ മറ്റൊരാളോട് സംസാരിക്കുന്ന 20 മിനിറ്റ് നീണ്ട ഫോണ്‍ വിളിയുടെ ശബ്ദ രേഖയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജോര്‍ജിനെയും മറ്റു കമ്മീഷണര്‍മാരെയും വംശീയമായി അധിക്ഷേപിക്കുന്നതും ഈ രേഖയിലുണ്ട്.
അത് ഡിഎയ്ക്ക് വിനയാകുമെന്നു തീര്‍ച്ചയാണ്. ടെക്സസിലെ സാമാന്യേന വലുപ്പമുള്ള കൗണ്ടികളില്‍ ഒന്നായ ഫോട്ബെന്‍ഡ് കൗണ്ടിയുടെ ഭരണ തലവനാണ് മലയാളിയായ കെ.പി. ജോര്‍ജ്. കൗണ്ടി ജഡ്ജ് എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനപ്പേര്. 1837ല്‍ സ്ഥാപിതമായ കൗണ്ടിയില്‍ ജഡ്ജായിവരുന്ന ആദ്യത്തെ വെളുത്തവര്‍ഗക്കാരനല്ലാത്ത വ്യക്തിയാണ് ജോര്‍ജ്.
രണ്ടാം പ്രാവശ്യവും ഉജ്വല ഭൂരിപക്ഷത്തോടെ ജയിച്ച ജോര്‍ജിന് അന്നുമുതല്‍ പലതുറകളില്‍ നിന്നും ശത്രുത നേരിടേണ്ടി വന്നിരുന്നു. ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ (ഡിഎ) അനാവശ്യമായ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കൂട്ടാക്കാതിരുന്ന ജോര്‍ജിനെതിരേ കെട്ടിച്ചമച്ച കുറ്റങ്ങള്‍ക്കായി കേസ് എടുത്തു അദ്ദേഹത്തെ സ്ഥാനത്തുനിന്നും പുറംതള്ളാന്‍ ശ്രമിച്ച ഇപ്പോള്‍ ജോര്‍ജിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ അടിയറവു പറയുന്നത്.
കൗണ്ടിയിലെ അതിശക്തമായ അധികാര സ്ഥാനം കയ്യാളുന്നയാളാണ് ഡിസ്ട്രിക്ട്അറ്റോര്ണി. ആരെയും ജയിലില്‍ അടക്കാനും വിടുതല്‍ നല്‍കാനും കഴിയുന്ന അധികാരമുള്ളയാള്‍. സ്ഥാനം രാജിവച്ചു പോയാല്‍ എല്ലാ കേസുകളും പിന്‍വലിക്കാം എന്ന ഓഫറും ഡിഎ കൊടുത്തിരുന്നു. എന്നാല്‍ ഇതിനെല്ലാം എതിരെ സന്ധിയില്ലാതെ പോരാടുകയായിരുന്നു ജോര്‍ജ്.
NRI
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച സിഎസ്ടി സമയം രാത്രി എട്ടിന് (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7.30) നടത്തപ്പെടും.
പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ലാന അംഗങ്ങളായ സുകുമാർ കാനഡ, ഡോ. എൽസ നീലിമ മാത്യു, ഉഷ നായർ, ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം ചടങ്ങിൽ അവതരിപ്പിക്കും.
അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിലെ ലാന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സൂം മീറ്റിംഗ് വഴിയാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്.
പുതുമയാർന്ന നിരവധി പ്രോഗ്രാമുകളാണ് ഈ വർഷം ലാന വിഭാവനം ചെയ്തിരിക്കുന്നതെന്നും അവയെ ഏകോപിപ്പിച്ചു നടത്തുന്നതിനായി ലാനാ പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ലാനാ പ്രസിഡന്റ് സാമൂവേൽ യോഹന്നാൻ അറിയിച്ചു.
ഷാജു ജോൺ (പ്രോഗ്രാം കമ്മിറ്റി ചെയർ, ഡാളസ്), സാമൂവേൽ യോഹന്നാൻ (ലാന പ്രസിഡന്റ്, ഡാളസ്), ഷിബു പിള്ള (ലാന വൈസ് പ്രസിഡന്റ്, നാഷ്വിൽ), നിർമ്മല ജോസഫ് (ലാന സെക്രട്ടറി, ന്യൂയോർക്ക്), സന്തോഷ് പാലാ (ലാന ജോയിന്റ് സെക്രട്ടറി, ന്യൂയോർക്ക്), ഹരിദാസ് തങ്കപ്പൻ (ലാന ട്രഷറർ, ഡാളസ്), ജേക്കബ് ജോൺ (ലാന ജോയിന്റ് ട്രെഷറർ, ന്യൂയോർക്ക്), ബിന്ദു ടിജി (കലിഫോണിയ), ഷിനോ കുര്യൻ (വാഷിംഗ്ടൺ ഡിസി) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
എല്ലാ സാഹിത്യ പ്രേമികളെയും പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
സൂം ഐഡി: 833 2075 1933.
International
ഒട്ടാവ: അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ നിലനിൽക്കുന്നതെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയും അമേരിക്കയും തമ്മിൽ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്.
എന്നാൽ അമേരിക്ക കാരണം മാത്രമല്ല കാനഡ നിലനിൽക്കുന്നത്. കാനഡ മുന്നേറുന്നത് ഞങ്ങൾ കാനഡക്കാരായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യുബെക് സിറ്റിയിൽ പുതിയ സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിലാണ് കാർണി നിലപാട് വ്യക്തമാക്കിയത്.
ആഗോള തലത്തിൽ കാർണിയുടെ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. പ്രസംഗത്തിൽ ട്രംപിനെ നേരിട്ട് പേരെടുത്ത് വിമർശിച്ചില്ലെങ്കിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ഭരണ സംവിധാനത്തിന് വലിയ ഭംഗം നേരിടുകയാണെന്ന് കാർണി ചൂണ്ടിക്കാട്ടിയിരുന്നു.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളി കൂട്ടായ്മകളിലെ നിറസാന്നിധ്യവും തൊണ്ണൂറുകളുടെ ആരംഭത്തിൽ അമേരിക്കയിൽ മലയാള ചലച്ചിത്ര താരങ്ങളെ അണിനിരത്തി സ്റ്റാർനൈറ്റുകളും മെഗാഷോകളും വിജയകരമായി സംഘടിപ്പിച്ചും അമേരിക്കയിൽ തിയറ്ററുകളിൽ മലയാള സിനിമയുടെ പ്രദർശനത്തിന്റെ അമരക്കാരനായും പ്രവർത്തിച്ച ജീമോൻ ജോർജ് സിനിമാ രംഗത്തേക്ക് തിരികെയെത്തുന്നു.
ജീ സിനിമാസ് എന്ന നിർമാണ കമ്പനിയുമായി ചലച്ചിത്ര മേഖലയിലേക്ക് ജീമോൻ ജോർജ് എന്ന നിർമാതാവ് എത്തുമ്പോൾ ഒരു തുടക്കക്കാരനായി കാണേണ്ടതില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് "ശുക്രൻ' എന്ന റൊമാന്റിക് കോമഡി ത്രില്ലർ സിനിമ.
റിലീസിന് തയാറെടുത്തിരിക്കുന്ന ശുക്രനിൽ യുവ താരങ്ങളായ ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ് എന്നിവർ നായകന്മാർ ആവുന്നു. ഒപ്പം മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു. മലയാള സിനിമാ ലോകത്ത് ശുക്രന്റെ പബ്ലിസിറ്റി ഇപ്പോൾ തന്നെ ചർച്ചയായിരിക്കുകയാണ്.
ഡിസംബർ 13 ന് നടന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർക്കൊക്കെ ശുക്രൻ ഉദിക്കും എന്ന ക്യാപ്ഷനോടുകൂടി കേരളത്തിലെ 14 ജില്ലകളിൽ കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ശുക്രൻ സിനിമയുടെ ക്യാമ്പയിന് തുടക്കം കുറിച്ചു.
ഇത് പല പ്രമുഖ വാർത്താ ചാനലുകളിലടക്കം വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉടൻ തീയേറ്ററുകളിൽ എത്തുന്ന ശുക്രന്റെ റിലീസിന്റെ തിരക്കിലാണ് നിർമാതാവ് ജീമോൻ ജോർജും മറ്റ് അണിയറ പ്രവർത്തകരും.
വൻ താരനിരയുള്ള ജീ സിനിമാസിന്റെ പുതിയ പ്രോജക്ടിന്റെ ചർച്ചകളും പുരോഗമിക്കുന്നു. ശുക്രന്റെ റിലീസിനോടൊപ്പം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഉടൻ തന്നെ ഉണ്ടാവും. ജീമോൻ ജോർജ് എന്ന ജീ സിനിമാസിന്റെ അമരക്കാരനോടൊപ്പം ഒരു മികച്ച ടീമും ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നു.
NRI
കോട്ടയം: ആഗോള മലയാളി സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അമേരിക്കൻ മലയാളിയും എഴുത്തുകാരനും വേൾഡ് മലയാളി വോയിസ്.കോം മാനേജിംഗ് എഡിറ്ററുമായ ആൻഡ്രൂ പാപ്പച്ചനെ സിഎംഎസ് കോളജിലെ സഹപാഠികളും അധ്യാപകരും ചേർന്ന് ആദരിച്ചു.
കോളജ് കാമ്പസിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ പ്രഫ. എസ്. ശിവദാസ്, സഹപാഠിയായ റവ.ഡോ. കെ.എം. ജോർജ്, ഡോ. ജോർജ് ചെറിയാൻ, ഡോ. ജോസഫ് ചെറിയാൻ, ഡോ. മേരി കുരുവിള, അധ്യാപിക പാർവതി, തോമസ് ജോബ്, പ്രഫ. ജോൺ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
മലയാളി സമൂഹത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനുമായി ആൻഡ്രൂ പാപ്പച്ചൻ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ അമേരിക്കൻ ജീവിതത്തിനുശേഷവും തന്റെ വേരുകളോടും നാടിനോടും സഹപാഠികളോടും അദ്ദേഹം പുലർത്തുന്ന ആത്മബന്ധത്തെ സുഹൃത്തുക്കൾ പ്രകീർത്തിച്ചു.
ചടങ്ങിൽ സംസാരിച്ച ആൻഡ്രൂ പാപ്പച്ചൻ, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും ഈ ബഹുമതിയിൽ താൻ അതീവ വിനീതനാകുന്നെന്നും പറഞ്ഞു.
NRI
ന്യൂജഴ്സി: പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ "സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. പൊതുജനാരോഗ്യ രംഗത്തെ മികവിനായി റട്ഗേഴ്സ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.
തെറ്റായ ആരോഗ്യവിവരങ്ങൾക്കെതിരേ പോരാടുകയും സങ്കീർണമായ ആരോഗ്യനയങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.
2026 മേയിൽ നടക്കുന്ന സ്കൂളിന്റെ 40-ാമത് ബിരുദദാന ചടങ്ങിൽ ഡോ. വിൻ ഗുപ്ത മുഖ്യപ്രഭാഷണം നടത്തും. നിലവിൽ എൻബിസി, എംഎസ്എൻബിസി എന്നീ ചാനലുകളുടെ ആരോഗ്യ വിശകലന വിദഗ്ധനായും മനാറ്റ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിക്കുന്നു.
പൊതുജനാരോഗ്യ രംഗത്ത് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ. ഗുപ്തയെന്ന് റട്ഗേഴ്സ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡീൻ പെറി എൻ. ഹാൽകിറ്റിസ് പ്രശംസിച്ചു.
ആരോഗ്യമേഖലയിലെ സമത്വം ഉറപ്പാക്കാനും ജനവിശ്വാസം വീണ്ടെടുക്കാനുമുള്ള തന്റെ ശ്രമങ്ങൾ തുടരുമെന്ന് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിൻ ഗുപ്ത പ്രതികരിച്ചു.
NRI
മേരിലാൻഡ്: അമേരിക്കൻ പൗരത്വം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും 22 വയസുകാരിയെ 25 ദിവസം തടവിലിടുകയും കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിക്കുകയും ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു.
മേരിലാൻഡ് സ്വദേശിയായ ദുൽസി കോൺസുലോ ഡയസ് മൊറാലസിനാണ് ഈ ദുരനുഭവം നേരിട്ടത്. ഡിസംബർ 14ന് ബാൾട്ടിമോറിൽ നിന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ദുൽസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമേരിക്കയിലാണ് ജനിച്ചതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് വിശ്വസിക്കാൻ തയാറായില്ല. മേരിലാൻഡിലെ ആശുപത്രിയിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ യുവതിയുടെ അഭിഭാഷകർ ഹാജരാക്കിയിരുന്നു.
ജോൺ ഹോപ്കിൻസ് മെഡിക്കൽ സ്കൂളിലെ വിദഗ്ധരും ഈ രേഖകൾ യഥാർഥമാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ദുൽസി മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയാണെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം ആരോപിക്കുന്നത്.
ഈ മാസം ഏഴിന് തടവിൽ നിന്ന് മോചിപ്പിച്ചെങ്കിലും കേസ് പിൻവലിക്കാൻ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥരെ കാണാനെത്തിയപ്പോൾ നിർബന്ധപൂർവം അവരുടെ കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ചു.
പൗരത്വം തെളിയിക്കാൻ അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെടുന്ന് അപകടകരമായ കീഴ്വഴക്കമാണെന്നും ലാറ്റിൻ അമേരിക്കൻ പൈതൃകമുള്ള പൗരന്മാരെ മനഃപൂർവം ലക്ഷ്യമിടുകയാണെന്നും ദുൽസിയുടെ അഭിഭാഷകർ പറഞ്ഞു.
NRI
ന്യൂജഴ്സി: ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാന 2024 - 2026 ടീം നടപ്പിലാക്കുന്ന സ്വിം കേരള പദ്ധതി ദീർഘകാല വീക്ഷണവും ലോക മാതൃകയുമാണെന്ന് ഫൊക്കാന 2026 - 2028 മത്സര രംഗത്തുള്ള ടീം ഇന്റഗ്രിറ്റി നേതൃത്വവും പ്രസിഡന്റ് സ്ഥാനാർഥിയുമായ ഫിലിപ്പോസ് ഫിലിപ്പും പറഞ്ഞു.
കേരളത്തിലെ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുന്നതിന് അമേരിക്കൻ മലയാളികൾ ഫൊക്കാനയ്ക്ക് പിന്നിൽ അണിനിരക്കുന്ന ചരിത്ര കാഴ്ചയാണത്. ഫൊക്കാനയുടെ നേതൃത്വത്തിൽ ദേശീയ നീന്തൽ താരം മുരളീധരന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകി വരുന്ന സൗജന്യ നീന്തൽ പരിശീലനപരിപാടിയായ സ്വിം കേരളാ സ്വിമ്മിന്റെ ഭാഗമായി രണ്ട് എഡിഷൻ പരിപാടികളാണ് ഫൊക്കാന നടപ്പിലാക്കിയത്.
ഒരു കുട്ടി നീന്തൽ പഠിക്കുന്നതോടു കൂടി, അത് ശാസ്ത്രീയമായി അഭ്യസിക്കുന്നതോടു കൂടി മറ്റൊരു ജീവനെ രക്ഷപെടുത്താൻ അവസരമൊരുക്കുന്ന ജീവൽ പ്രവർത്തനമാണ് നടക്കുന്നത്. ഡോ.സജിമോൻ ആന്റണി , ശ്രീകുമാർ ഉണ്ണിത്താൻ , ജോയി ചാക്കപ്പൻ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇത് ഒരു തുടർ പദ്ധതിയായി മാറുവാൻ, ഈ പദ്ധതിക്കൊപ്പം ടീം ഇന്റഗ്രിറ്റിയും എന്നും ഉണ്ടാകും.
ജനുവരി 18ന് പാലാ സെന്റ് തോമസ് കോളജിന്റെ നീന്തൽ കുളത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിൻ്റെ സമാപനം പുതിയ ചരിത്രം കുറിക്കുന്ന നിമിഷമായി മാറും എന്നതിൽ സംശയമില്ല.
മുഖ്യ പരിശീലകനായ എസ്. പി. മുരളീധരനെ പോലെയുള്ള ലോകോത്തര സാഹസിക നീന്തൽ താരത്തിന്റെ പരിശീലനത്തിൽ ചുണക്കുട്ടൻമാരായ നീന്തൽ താരങ്ങളെ സൃഷ്ടിക്കുവാനും അവരുടെ കഴിവും അറിവും കേരളത്തിന്റെ യുവ സമൂഹത്തിന് ലഭിക്കുമ്പോൾ ഫൊക്കാന വലിയ ഒരു ജീവകാരുണ്യ പ്രവർത്തനത്തിനാണ് തുടക്കമിടുന്നതെന്ന് ടീം ഇന്റഗ്രിറ്റി സ്ഥാനാർഥികളായ ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ, ആന്റോ വർക്കി, ലിൻഡോ ജോളി, ജോസി കാരക്കാട്ട്, അപ്പുക്കുട്ടൻ പിള്ള, സോണി അമ്പൂക്കൻ, ഡോ. ഷൈനി രാജു, ഡോ. അജു ഉമ്മൻ, ഗ്രേസ് മറിയ ജോസഫ് എന്നിവർ അറിയിച്ചു.
NRI
ന്യൂയോര്‍ക്ക്: വെണ്ണിക്കുളം തെള്ളിയൂര്‍ പട്ടിയാനിക്കല്‍ പരേതനായ കെ.എ. മാത്യൂസിന്റെ മകന് സ്കറിയ എം. പട്ടിയാനി (കുഞ്ഞ് - 50) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ന്യൂയോര്‍ക്കിലെ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
അമ്മ: അന്നമ്മ തോമസ്. ഭാര്യ: സോണിയ പട്ടിയാനി. മക്കള്‍: അലീന, എയ്ബെന്, അമിത്.
NRI
ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.
കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.
ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.
60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.
NRI
ഹൂസ്റ്റൺ: മിസോറി സിറ്റിയിലെ "ദി ടീഹൗസ് ടാപ്പിയോക്ക ആൻഡ് ടീ'യിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്) 2026ലെ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിമൻസ് ഫോറം സംഘടിപ്പിച്ച "ആൻ ഇവനിംഗ് ഓഫ് ബോബാ, ക്രോച്ചിംഗ് ആൻഡ് ഗെയിംസ്' എന്ന പരിപാടി ശ്രദ്ധേയമായി.
ക്രോഷെ (തുന്നൽ) വർക്ക്ഷോപ്പ്, ബോബ ടീ നിർമാണം, വിവിധ വിനോദ പരിപാടികൾ എന്നിവ കോർത്തിണക്കി നടത്തിയ ഈ സായാഹ്നം പുതിയ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം അംഗങ്ങൾക്കിടയിൽ സൗഹൃദം പുതുക്കാനുള്ള വേദിയുമായി.